Administrator
Administrator
നഴ്‌സുമാരുടെ പ്രശ്‌നം പഠിക്കാന്‍ വിദഗ്ധ സമിതി
Administrator
Thursday 22nd December 2011 5:26pm

malayalee-nursesതിരുവനന്തപുരം: സംസ്ഥാനത്തെ നഴ്‌സുമാരുടെ പ്രശ്‌നം പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ആക്ടിംഗ് ചെയര്‍മാന്‍ ഡോ. ഇ.എസ് ബലരാമനാണ് സമിതി അധ്യക്ഷന്‍. മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡി.എം.ഇ. ഓഫ് നഴ്‌സിംഗ്, നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്ട്രാര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.

നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് മൂന്ന് മാസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

അതിനിടെ, കൊല്‍ക്കത്തയില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളി നഴ്‌സുമാരുടെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ നഴ്‌സിങ് കൗണ്‍സില്‍ തീരുമാനിച്ചു. നഴ്‌സായി ജോലി കിട്ടാന്‍ ഒരു വര്‍ഷമെങ്കിലും മുന്‍ പരിചയം വേണമെന്ന സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ നിബന്ധന നിയമ വിരുദ്ധമാണെന്നു നഴ്‌സിങ് കൗണ്‍സില്‍ അറിയിച്ചു. നഴ്‌സിങ് കൗണ്‍സിലില്‍ റജിസ്റ്റര്‍ ചെയ്താല്‍ അതു യോഗ്യതയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് കത്തയയ്ക്കും. നഴ്‌സുമാര്‍ക്കു മിനിമം വേതനം ഉറപ്പാക്കാന്‍ നിബന്ധന പുറപ്പെടുവിക്കുമെന്നും കൗണ്‍സില്‍ അറിയിച്ചു.

Malayalam News

Kerala News In English

Advertisement