എഡിറ്റര്‍
എഡിറ്റര്‍
എന്നില്‍ നിന്നും ഇനിയുമേറെ പ്രതീക്ഷിക്കുന്നു: ഗംഭീര്‍
എഡിറ്റര്‍
Monday 10th September 2012 9:55am

ചെന്നൈ: ടെസ്റ്റ് ക്രിക്കറ്റില്‍ തന്നില്‍ നിന്നും മികച്ച പ്രകടനം ആളുകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍. ന്യൂസിലന്റുമായുള്ള ട്വന്റി-20 മത്സത്തില്‍ ഇന്ത്യന്‍ ടീം മികച്ച വിജയം നേടുമെന്നും ഗംഭീര്‍ പറഞ്ഞു.

2009 ലെ ഐ.സി.സി ടെസ്റ്റ് പ്ലെയര്‍ ഓഫ് ഇയര്‍ ആയതിന് ശേഷം 13 ടെസ്റ്റുകളില്‍ നിന്നായി 8 സെഞ്ച്വറികളാണ് ഗംഭീര്‍ അടിച്ചുകൂട്ടിയത്.

Ads By Google

‘എന്റെ ഫോം നഷ്ടപ്പെട്ടെന്ന് ഇപ്പോള്‍ പലരും പരാതി പറയുന്നുണ്ടെങ്കിലും എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. കാരണം ശ്രീലങ്കയ്‌ക്കെതിരെ അടുത്തിടെ നടന്ന അഞ്ച് ഏകദിന മത്സരങ്ങളില്‍ നിന്നായി ഒരു സെഞ്ച്വറിയും രണ്ട് ഹാഫ് സെഞ്ച്വറിയും നേടാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ ചില മത്സരങ്ങളില്‍ ഫോം നേടിയെടുക്കാന്‍ കുറച്ച് സമയം വേണ്ടിവരും. ഞാന്‍ ടെസ്റ്റില്‍ ആദ്യ സെഞ്ച്വറി നേടിയതിന് ശേഷം പിന്നീട് കുറേ നാള്‍ കഴിഞ്ഞപ്പോഴാണ് എനിയ്ക്ക് നൂറ് റണ്‍സ് എന്ന നേട്ടം കൊയ്യാനായത്. ചില സമയങ്ങള്‍ അങ്ങനെയാണ്.

ക്രിക്കറ്റില്‍ അവസരങ്ങളാണ് പ്രധാനം. അവസരത്തിനൊത്ത് ഉയരാന്‍ കഴിഞ്ഞാല്‍ ആ താരം വിജയിച്ചു. എന്നില്‍ നിന്നും മികച്ച പ്രകടനമാണ് ആരാധകരും ക്രിക്കറ്റ് പ്രേമികളും പ്രതീക്ഷിക്കുന്നത്. അത് നല്‍കാനുള്ള ബാധ്യത എനിയ്ക്കുണ്ട്’-ഗംഭീര്‍ പറഞ്ഞു.

Advertisement