എഡിറ്റര്‍
എഡിറ്റര്‍
യു.പി എക്‌സിറ്റ്‌പോള്‍ ഫലം പുറത്തുവിട്ടതിന് ദൈനിക് ജാഗരണിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തു
എഡിറ്റര്‍
Monday 13th February 2017 9:15pm

ups


തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുമ്പ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടാല്‍ വോട്ടര്‍മാര്‍ സ്വാധീനിക്കപ്പെടുമെന്നതിനാല്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു.


ലക്‌നൗ: യു.പി തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ എക്‌സിറ്റ്‌പോള്‍ ഫലം വിട്ട ഹിന്ദി ദിനപത്രം ദൈനിക് ജാഗരണിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുക്കാന്‍ ഉത്തരവിട്ടു.

ഐ.പി.സി 188, 126 (എ), (ബി) വകുപ്പുകള്‍ പ്രകാരമാണ് കേസ്. രണ്ടു വര്‍ഷം വരെ ശിക്ഷലഭിക്കാവുന്ന കുറ്റമാണിത്. ദൈനിക് ജാഗരണ്‍ മാനേജിങ് എഡിറ്റര്‍, എഡിറ്റര്‍ ഇന്‍ ചീഫ്, എഡിറ്റര്‍ എന്നിവരെ പ്രതി ചേര്‍ത്താണ് കേസെടുക്കുക.

തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുമ്പ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടാല്‍ വോട്ടര്‍മാര്‍ സ്വാധീനിക്കപ്പെടുമെന്നതിനാല്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു.


Related: നിയമവിരുദ്ധമാണ് എന്നറിഞ്ഞിട്ടും ബി.ജെ.പി അനുകൂല എക്‌സിറ്റ് പോള്‍ പുറത്തുവിട്ടത് എന്തിനുവേണ്ടി?


ബി.ജെ.പിക്ക് മുന്‍തൂക്കം നല്‍കുന്ന രീതിയിലുള്ള ഫലമാണ് ഇന്ത്യയില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന പത്രമായ ദൈനിക് ജാഗരണ്‍ പുറത്തു വിട്ടിരുന്നത്. പത്രത്തിന്റെ നടപടി ഏറെ വിവാദമായിരുന്നു.

404 മണ്ഡലങ്ങളിലേക്ക് യു.പിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തില്‍  73 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്. ഏഴു ഘട്ടമായാണ് യു.പിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Advertisement