മലപ്പുറം: മലപ്പുറം വിഷക്കള്ള് ദുരന്തവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എക്‌സൈസ് ഓഫീസുകളില്‍ റെയ്ഡ് നടത്തുന്നു. 18 ഓഫീസുകളില്‍ ഒരേ സമയമാണ് റെയ്ഡ് നടത്തുന്നത്.

അതേസമയം വിഷക്കള്ള് ദുരന്തം സംബന്ധിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട് പൊലീസിനു കൈമാറി. മെഥനോളാണ് ദുരന്തത്തിന് കാരണമായതെന്നാണ് സൂചന. നാലു കേസുകളിലായി നാല്‍പതോളം സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഡയസിപാമിന്റെയും സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

കുറ്റിപ്പുറം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ശേഖരിച്ച സാമ്പിളുകളില്‍ വളരെക്കൂടിയ അളവില്‍ മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കള്ളിന് വീര്യം കൂട്ടാനായി ഡയസിപാം ചേര്‍ക്കാറുണ്ടെങ്കിലും മെഥനോള്‍ കലര്‍ന്നത് അതീവ ഗുരുതരമാണെന്നാണ് നിഗമനം.