ജോലിയോടുള്ള ആത്മാര്‍ത്ഥത അവസാനം ബിപാഷയെ രോഗിയാക്കി. തന്റെ പുതിയ സിനിമയായ റാസ് 3 യുടെ പ്രമോഷനായുള്ള ഓട്ടത്തിലായിരുന്നു ബിപാഷ ഇത്രയും നാള്‍. പ്രമോഷന് വേണ്ടി ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് ആരോഗ്യം പോലും നോക്കാതെ ഓടുകയായിരുന്നു ബിപാഷ. ഒടുവില്‍ ആ ഓട്ടം അവസാനിച്ചത് മുംബൈയിലെ ലീലാവതി ഹോസ്പിറ്റലിലാണ്.

Ads By Google

Subscribe Us:

ഏറെ ക്ഷീണിതയായണത്രേ ബിപാഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിപ്‌സിന് കടുത്ത പനിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ചൊവ്വാഴ്ച്ച മുതല്‍ ബിപാഷയെ ക്ഷീണിതയായാണ് കാണപ്പെട്ടിരുന്നതെന്നാണ് ബിപാഷയുടെ സുഹൃത്തുക്കള്‍ പറുയന്നത്.

എന്തായാലും ഇങ്ങനെ സ്വന്തം ആരോഗ്യം മറന്ന് ജോലി ചെയ്യേണ്ട കാര്യം ബിപ്‌സിനുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം. അതേസമയം, ജോലിയോടുള്ള ബിപാഷയുടെ ആത്മാര്‍ത്ഥതയില്‍ ബോളിവുഡിലെ മിക്ക സംവിധായകരും ആകൃഷ്ടരായതായും കേള്‍ക്കുന്നുണ്ട്.