Administrator
Administrator
അബ്കാരി നയത്തില്‍ മാറ്റം വരുത്തും:കെ.ബാബു
Administrator
Friday 27th May 2011 3:08pm

k-babuകൊച്ചി:അബ്കാരി നയത്തില്‍ കാതലായ മാറ്റംവരുത്തുമെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു പറഞ്ഞു.കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ മദ്യമൊഴുക്കുകയല്ല തന്റെ ലക്ഷ്യമെന്നും കഴിഞ്ഞ സര്‍ക്കാര്‍ അധികാരമൊഴിയുന്നതിനുമുമ്പ് അനുവദിച്ച പുതിയ 12 ഓളം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൃത്രിമക്കള്ളിന്റെ ഉല്‍പാദനം തടയുമെന്നും അതേസമയം കള്ള്-ചെത്ത് മേഖലയെ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാമ്പസുകളില്‍ മദ്യത്തിനെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുമെന്നും കെ.ബാബു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Advertisement