ബാംഗ്ലൂര്‍: വരാനിരിക്കുന്ന ബജറ്റില്‍ എക്‌സൈസ് ഡ്യൂട്ടി കൂട്ടിയേക്കുമെന്ന് സൂചന. രണ്ടുശതമാനം വര്‍ധനവ് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ ധനക്കമ്മി കുറയ്ക്കുന്നതിനായി സേനവ നികുതിയില്‍ സേവന നികുതി നിരക്ക് വര്‍ധിക്കാനും സാധ്യതയുണ്ട്. നിലവിലെ പത്തുശതമാനത്തില്‍ നിന്നും പന്ത്രണ്ടുശതമാനമായിട്ടായിരിക്കും നിരക്ക് ഉയര്‍ത്തുക.

എന്നാല്‍ കയറ്റുമതിക്കുള്ള പലിശയിളവില്‍ വലിയ കുറവുണ്ടായിരിക്കില്ലെന്നാണ് സൂചന.