കുടവയര്‍ പല സ്ത്രീകളുടേയും പ്രശ്‌നമാണ്. ഒരു ഡ്രസ് ധരിച്ചാലും ഭംഗി തോന്നില്ല. ശരീരം മെലിഞ്ഞിട്ടാണെങ്കിലും ആകര്‍ഷണീയത ലഭിക്കില്ല. ബെല്‍റ്റിട്ടും മറ്റും വയര്‍ കുറയ്ക്കാന്‍ ശ്രമിച്ച് മടുത്തവരാണ് പലരും.

വയര്‍ ചാടുന്നതിന്റെ പ്രധാന കാരണം നമ്മുടെ ആഹാരക്രമത്തിലെ പ്രശ്‌നങ്ങളാണ്. പുറത്തുനിന്നുള്ള ഭക്ഷണം വയര്‍ ചാടുന്ന കാര്യത്തില്‍ ഒരു പ്രധാന വില്ലനാണ്. ആഹാരത്തിലെ കൊഴിപ്പ് വയറില്‍ അടിഞ്ഞുകൂടും. വീട്ടിലായാലും ഹോട്ടലിലായാലും ഒരുതവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ഇത്തരം എണ്ണകള്‍ ശരീരത്തിന് ഏറെ ദോഷം ചെയ്യുന്ന ട്രാന്‍സ്ഫാറ്റ് ഉണ്ടാക്കുന്നുണ്ട്. ഇവ വയറ്റില്‍ അടിഞ്ഞുകൂടുന്നു.

ഇനി ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്ന് നോക്കാം.  പുറത്ത് നിന്ന് ആഹാരം കഴിക്കുന്നവര്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക. വെള്ളം ധാരാളം കുടിക്കണം. ഇതിന് പുറമേ ചില വ്യായാമങ്ങളും ചെയ്യണം. തറയില്‍ മലര്‍ന്നു കിടന്ന് വയറും വാരിയെല്ലുകളും ഉള്ളിലേക്ക് വലിച്ചുപിടിക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന വ്യായാമമാണ്. കാലുയര്‍ത്തി അതില്‍ ഒരു ബോള്‍ വച്ചു പിടിച്ചും ശ്വാസം ഉള്ളിലേക്കു വലിച്ചും ഇത് ചെയ്യാം.

നേരെ നിന്ന് ശ്വാസം നിയന്ത്രിച്ച് വയറിലെ മസിലുകള്‍ ഉള്ളിലേക്ക് വലിച്ചുപിടിച്ച് വയറുള്‍പ്പെടെയുള്ള ശരീരത്തിന്റെ മുകള്‍ഭാഗം ഇരുവശത്തേക്കും തിരിയ്ക്കുന്നതും വയറ് കുറയ്ക്കും.