എഡിറ്റര്‍
എഡിറ്റര്‍
മലയാളീസ് ഡാ…; സഹീര്‍ ഖാനെ കൂറ്റന്‍ സിക്‌സ് പറത്തി വിഷ്ണു വിനോദ്; ഗെയിലിനെ പറന്നു പിടിച്ച് സഞ്ജു സാംസണ്‍, വീഡിയോ
എഡിറ്റര്‍
Saturday 8th April 2017 10:41pm

 

ബംഗളൂരു: ഐ.പി.എല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡെല്‍ഹി ഡെയര്‍ഡെവിള്‍സും തമ്മില്‍ ഏറ്റുമുട്ടാനിറങ്ങുമ്പോള്‍ ഓരോ മലയാളിയുടേയും ചങ്കിടിപ്പു കൂടിയിട്ടുണ്ടാകും. കാരണം റോയല്‍ ചലഞ്ചേഴ്‌സിനായി മലയാളി താരം വിഷ്ണു വിനോദും ഇറങ്ങിയിരുന്നു. പരുക്കേറ്റ കെ.എല്‍ രാഹുലിന് പകരക്കാരനായാണ് വിഷ്ണു ടീമിലെത്തിയത്.

ഐ.പി.എല്‍ കളിക്കുന്ന ആറാമത്തെ മലയാളി താരമായി മാറി ഇതോടെ വിഷ്ണു. ബാറ്റു കൊണ്ട് കാര്യമായതൊന്നും ചെയ്യാന്‍ വിഷ്ണുവിനായില്ലെങ്കിലും, എണ്ണം പറഞ്ഞൊരു സിക്‌സുകൊണ്ട് താന്‍ ചില്ലറക്കാരനല്ലെന്ന് വിഷ്ണു തെളിയിച്ചു. അതും സാക്ഷാല്‍ സഹീര്‍ ഖാനെയായിരുന്നു ബൗണ്ടറിയ്ക്ക് മുകളിലൂടെ പറത്തിയത്.

ക്രീസില്‍ നിന്നും ഇറങ്ങി വന്ന വീശിയടിച്ച ആ ഷോട്ടു തന്നെ മതി വിഷ്ണുവിലെ വെടിമരുന്നിന്റെ ഗന്ധം അറിയാന്‍.

വിഷ്ണു ബംഗളൂരു ടീമിനു വേണ്ടി ഇറങ്ങിയപ്പോള്‍ മറുവശത്തും ഒരു മലയാളിയുണ്ടായിരുന്നു, സഞ്ജു സാംസണ്‍. ഡെയര്‍ഡെവിള്‍സു വേണ്ടി സഞ്ജുവിനും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും തന്റെ മാസ്മരിക ക്യാച്ചിലൂടെ സഞ്ജുവും തന്റെ കയ്യൊപ്പ് സ്ഥാപിച്ചു. വെടിക്കെട്ടു വീരന്‍ ക്രിസ് ഗെയിലിനെയായിരുന്നു സഞ്ജു പറന്നു പിടിച്ചത്.

Advertisement