Categories

‘പാകിസ്ഥാനെ അടക്കി നിര്‍ത്താന്‍ പറ്റിയില്ലെങ്കില്‍ ഇത് ധരിച്ചോളൂ’; പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് 56 ഇഞ്ചിന്റെ ബ്രാ അയച്ചു കൊടുത്ത് മുന്‍ സൈനികന്റെ ഭാര്യ

ഛണ്ഡീഗഡ്: പാകിസ്ഥാനെ നിലയ്ക്കുനിര്‍ത്താനാകുന്നില്ലെങ്കില്‍ ബ്രാ ധരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ് പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് 56 ഇഞ്ച് വലിപ്പമുള്ള ബ്രാ അയച്ചുകൊടുത്ത് മുന്‍ സൈനികന്റെ ഭാര്യ. മോദിയുടെ 56 ഇഞ്ച് നെഞ്ചിന്റെ വലിപ്പം പൊയ്ക്കഴിഞ്ഞു എന്നാണ് അവര്‍ ഉയര്‍ത്തുന്ന ആക്ഷേപം. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന സാഹചര്യത്തെ കുറിച്ചും ഇവര്‍ പ്രധാനമന്ത്രിയ്ക്കയച്ച കത്തില്‍ പറയുന്നു.

ധരംവിര്‍ സിംഗ് എന്ന മുന്‍സൈനികന്റെ ഭാര്യ സുമന്‍ സിംഗാണ് വ്യത്യസ്തമായ രീതിയില്‍ പാകിസ്ഥാനോടുള്ള ഇന്ത്യയുടെ സമീപനത്തില്‍ വിമര്‍ശനമറിയിച്ചിരിക്കുന്നത്. ബിജെപി അധികാരത്തിലേറിയപ്പോള്‍ പാകിസ്ഥാനോട് വിട്ടുവീഴ്ച്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നുവെന്ന് സുമന്‍ ഓര്‍മിപ്പിച്ചു.

പാകിസ്ഥാന്‍ ഇന്ത്യന്‍ പട്ടാളക്കാരുടെ മൃതദേഹം വികൃതമാക്കിയതും സുമന്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. സൈനികര്‍ക്ക് സ്വതന്ത്ര അധികാരം നല്‍കണം. ഇപ്പോള്‍ സ്വന്തമായി ഒന്നും ചെയ്യാനാവാത്തവിധം അവരുടെ കൈകള്‍ ബന്ധിതമാണ്. അവര്‍ കുറിച്ചു.


Also Read: ‘ഇന്ത്യന്‍ പ്രണയകഥയിലെ നേതാവിനെയും തോല്‍പ്പിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍’; പൊലീസ് വാഹനത്തിന്റെ ഹോണടി ശബ്ദം കേട്ട് സമരത്തിനെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ ഒാടി


അംആദ്മി പാര്‍ട്ടിയില്‍ അംഗമായ ധരംവിര്‍ സിംഗ് എന്ന മുന്‍ സൈനികന്‍ ഇന്ത്യയെ സേവിച്ചത് 1991 മുതല്‍ 2007 വരെയാണ്. തന്റെ ഭാര്യയോടൊപ്പം അദ്ദേഹവും തന്റെ പ്രതിഷേധം മാധ്യമങ്ങളെ അറിയിച്ചു. സ്ത്രീകള്‍ കുട്ടികളേയും സഹോദരരേയും രാജ്യത്തിനായി അയയ്ക്കുന്നു. എന്നാല്‍ അങ്ങനെ പോകുന്നവര്‍ക്ക് ലഭിക്കുന്നതോ കല്ലേറുകളും. 56 ഇഞ്ചിന്റെ നെഞ്ച് ഇതോടെ പോയിമറഞ്ഞു എന്നാണ് മനസിലാക്കേണ്ടത്. ധരംവിര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ ജമ്മു കശ്മീരില്‍ 11 വര്‍ഷം ജോലി ചെയ്തു എന്ന് ധരംവിര്‍ സിംഗ് വ്യക്തമാക്കി. പാകിസ്ഥാനെതിരെയുള്ള ചില ഓപ്പറേഷനുകളില്‍ താനും പങ്കാളിയായിട്ടുണ്ട്. രാഷ്ട്രപതിയില്‍നിന്ന് മെഡലുകളും ലഭിച്ചിട്ടുണ്ട്. തങ്ങളുടെ മക്കള്‍ പ്രതിരോധ വകുപ്പില്‍ ചേരാനൊരുങ്ങുകയാണ്. അദ്ദേഹം പറഞ്ഞു.

സംഭവം ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണിപ്പോള്‍. പാകിസ്ഥാനോടുള്ള മൃദു സമീപനം ശരിയല്ല എന്ന് ഇതിനുമുമ്പും ആക്ഷേപം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള ഒരു പ്രതിഷേധം ഇതാദ്യമാണ്. നേരത്തെ പാകിസ്ഥാന്‍ വധിച്ച സൈനികന്റെ മകളും ശക്തമായ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.


Don’t Miss: പഠനവും ഫുട്‌ബോളുമായി നടന്ന ആ ഇരുപത്തൊന്നുകാരി കാശ്മീരില്‍ പൊലീസിനെ കല്ലെറിയാന്‍ കാരണം ഇതാണ്


അച്ഛന്റെ രക്തസാക്ഷിത്വത്തിന് പകരമായി അന്‍പത് പാക് പട്ടാളക്കാരുടെ തലകള്‍ വേണമെന്നാണ് ബിഎസ്എഫ് ഹെഡ്‌കോണ്‍സ്റ്റബിള്‍ പ്രേംസാഗറിന്റെ മകള്‍ സരോജ് പറഞ്ഞത്. എഎന്‍ഐയോടായിരുന്നു സരോജിന്റെ പ്രതികരണം. ഉത്തര്‍പ്രദേശിലെ ദിയോരിയ സ്വദേശിയാണ് നാല്‍പ്പത്തിയഞ്ചുകാരനായ പ്രേംസാഗര്‍. അതേസമയം പാക് സൈന്യം കൊലപ്പെടുത്തി മുഖം വികൃതമാക്കിയ സൈനികന്‍ പരംജീത് സിംഗിന്റെ കുടുംബം, രക്തസാക്ഷിത്വത്തില്‍ അഭിമാനിക്കുന്നുവെന്നും പ്രതികരിക്കുകയുണ്ടായി.

Tagged with: