എഡിറ്റര്‍
എഡിറ്റര്‍
മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ബെര്‍ലുസ്‌കോണിയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കി
എഡിറ്റര്‍
Wednesday 27th November 2013 11:53pm

berluskoni

റോം: നികുതി തട്ടിപ്പ് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയ ബെര്‍ലുസ്‌കോണിയെ ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കി.

ഇരുപത് വര്‍ഷക്കാലമായി ഇറ്റാലിയന്‍ രാഷ്ട്രീയത്തില്‍ പ്രഥമ സ്ഥാനം വഹിച്ചിരുന്ന വ്യക്തിയാണ് ബെര്‍ലുസ്‌കോണി. 1994 ലാണ് ബെര്‍ലുസ്‌കോണി ആദ്യമായി പ്രഥാനമന്ത്രി പദം വഹിക്കുന്നത്.

പാര്‍ലമെന്റില്‍ നിന്ന് പുറത്താകപ്പെട്ടതോടെ ഭരണഘടന വിഭാവനം ചെയ്യുന്ന നിയമപരിരക്ഷകള്‍ നഷ്ടമാകുന്ന ബെര്‍ലുസ്‌കോണിയ്ക്ക് ഇനി അറസ്റ്റുള്‍പ്പെടെയുള്ള നിയമനടപടികള്‍ നേരിടേണ്ടി വരും.

എന്നാല്‍ ജനാധിപത്യത്തിന്റെ ദു:ഖപൂര്‍ണ്ണമായ ദിനമാണിതെന്നാണ് റോമിലെ പ്രവര്‍ത്തകരോട് ബെര്‍ലുസ്‌കോണി പറഞ്ഞത്.താന്‍ അനുഭവിച്ചതുപോലെ മറ്റൊരു രാഷ്ട്രീയനേതാവും അനുഭവിച്ചിട്ടില്ലെന്നും പാര്‍ലമെന്റിനു പുറത്ത് പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement