Categories

കു­ടും­ബ­ക­ലഹം: യു­വാ­വ് അഞ്ചുപേ­രെ വെ­ടി­വെ­ച്ച് കൊന്നു

ലോസ്ആഞ്ചല്‍­സ്: കു­ടും­ബ­ക­ലഹ­ത്തെ തു­ടര്‍­ന്ന് അ­മേ­രി­ക്ക­യിലെ അരിസോണ­യില്‍ യു­വാ­വ് ഭാ­ര്യ­യട­ക്കം അഞ്ചുപേ­രെ വെ­ടി­വെ­ച്ച് കൊന്നു. മാ­ര­ക­മാ­യി പ­രി­ക്കേ­റ്റ ഒ­രാ­ളെ പ്ര­ദേശ­ത്തെ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചി­ട്ടുണ്ട്. ഭാര്യയുടെ സംരക്ഷണത്തില്‍ കഴിയുന്ന രണ്ടു കുട്ടികളുടെ അവകാശ തര്‍ക്കമാണു ബ്രിയാന്‍ ഡെയ്‌സ് എന്ന 26കാര­നെ ആ­ക്ര­മ­ണ­ത്തി­ന് പ്രേ­രി­പ്പി­ച്ചത്. സംഭവത്തിനു ശേഷം ഇ­യാള്‍ തോ­ക്കു­പ­യോ­ഗി­ച്ച് ആ­ത്മഹ­ത്യ ചെ­യ്തു.

വെടിവയ്പ്പിനു ശേ­ഷം യു­വാവ് രണ്ടു മക്കളോടൊപ്പം വാഹനത്തില്‍ കയറി രക്ഷ­പെ­ട്ടെ­ങ്കിലും പി­ന്നീട് കാലിഫോര്‍ണിയയ്ക്കു സ­മീപം ജീവനൊടുക്കിയ നിലയില്‍ ക­ണ്ട­ത്തു­ക­യാ­യി­രുന്നു. അ­തേ സമയം യു­വാ­വി­ന്റെ കൂ­ടെ­യു­ള്ള ര­ണ്ട് കു­ട്ടി­കളും സു­ര­ക്ഷി­ത­രാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.