എഡിറ്റര്‍
എഡിറ്റര്‍
വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്താന്‍ കമ്മീഷന്റെ വെല്ലുവിളി; ഇ.വി.എം ചാലഞ്ച് ജൂണ്‍ ഒന്നുമുതല്‍
എഡിറ്റര്‍
Sunday 21st May 2017 11:42am

ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താനാവുമെന്ന് തെളിയിക്കാന്‍ തെരഞ്ഞെടുപ്പുകമ്മിഷന്‍ രാഷ്ട്രീയപ്പാര്‍ട്ടികളെ വെല്ലുവിളിച്ചു. ‘ഇ.വി.എം. ചാലഞ്ച്’ എന്ന് പേരിട്ടിരിക്കുന്ന വെല്ലുവിളി ജൂണ്‍ മൂന്നുമുതല്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഏറ്റെടുക്കാം.

ജൂണ്‍ മൂന്നുമുതല്‍ അഞ്ചുദിവസം ദല്‍ഹിയില്‍ കമ്മിഷന്റെ ആസ്ഥാനത്താണ് ഇ.വി.എം. ചാലഞ്ച് നടക്കുക.


Dont Miss പിണറായി മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചു ; ജനവിരുദ്ധന്‍ ,മനസിന് സുഖമില്ലാത്തവന്‍ എന്നീ പരാമര്‍ശങ്ങള്‍ക്ക് വിധേയനായെന്നും ജേക്കബ്ബ് തോമസ് 


ഇതില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ദേശീയ, സംസ്ഥാന പാര്‍ട്ടികള്‍ 26-നുമുമ്പ് പേരുനല്‍കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നസിം സയ്ദി പത്രസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിങ് മെഷിനുകളാണ് പരിശോധനയ്ക്കും കൃത്രിമം നടത്താനാവുമെന്ന് തെളിയിക്കാനും വിട്ടുനല്‍കുക. ഏതെങ്കിലും നാലുമണ്ഡലങ്ങളില്‍ ഉപയോഗിച്ച നാലുയന്ത്രങ്ങളില്‍ ‘തിരിമറി’ നടത്തി കാണിക്കാം. പങ്കെടുക്കുന്ന പാര്‍ട്ടികള്‍ക്ക് മൂന്നുപേരെ ചുമതലപ്പെടുത്താം. ഓരോ പാര്‍ട്ടിക്കും നാലുമണിക്കൂര്‍ സമയംനല്‍കും.

ചാലഞ്ചില്‍ പങ്കെടുക്കുന്നതിന്റെ നടപടിക്രമങ്ങള്‍ കമ്മിഷന്‍ വിശദീകരിച്ചു. തെരഞ്ഞെടുപ്പിനു മുമ്പോ അതിനുശേഷമോ തിരഞ്ഞെടുപ്പുവേളയിലോ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമംനടത്താനാവുമോ എന്നാണ് തെളിയിക്കേണ്ടത്.

കമ്മിഷന്റെ വോട്ടിങ് യന്ത്രം തുറന്നുപരിശോധിക്കാനോ അതിനുള്ളില്‍ മാറ്റംവരുത്താനോ അനുവദിക്കില്ല.

യന്ത്രത്തിന്റെ ബട്ടണുകളില്‍ ക്രമപ്രകാരം അമര്‍ത്തിയോ വയര്‍ലസ്, ബ്ലൂ ടൂത്ത്, മൊബൈല്‍ തുടങ്ങിയവ ഉപയോഗിച്ചോ കൃത്രിമം നടത്താനാവുമെന്ന് തെളിയിക്കണം.

ബട്ടണുകള്‍ അമര്‍ത്തുന്നതിന്റെ ക്രമം രേഖപ്പെടുത്തുകയും നടപടികളെല്ലാം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യും.

Advertisement