എഡിറ്റര്‍
എഡിറ്റര്‍
വോട്ടിങ് യന്ത്രം; കെജ്‌രിവാളിന്റെ നിലപാടുകള്‍ തള്ളി അണ്ണ ഹസാരെ; ബാലറ്റ് പേപ്പര്‍ ബുദ്ധിമുട്ടേറിയതും പാഴ്ചിലവുള്ളതും
എഡിറ്റര്‍
Wednesday 15th March 2017 9:27pm

 

പൂണെ: ദല്‍ഹിയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നിലപാടിനെതിരെ ഗാന്ധിയന്‍ അണ്ണ ഹസാരെ. വോട്ടിങ് മെഷീനെതിരായ നിലപാട് പിന്നോട്ട് സഞ്ചരിക്കുന്നതിനു തുല്ല്യമാണെന്ന് അണ്ണ ഹസാരെ പറഞ്ഞു.


Also read സിയാച്ചിനില്‍ ഡ്യൂട്ടിയിലായിരുന്ന സൈനികന്‍ നോട്ട് നിരോധനം അറിയുന്നത് കഴിഞ്ഞ ദിവസം; ബാങ്കിലെത്തിയപ്പോള്‍ നോട്ട് മാറാനാവില്ലെന്ന് റിസര്‍വ് ബാങ്ക് 


‘ലോകം മുഴുവന്‍ മുന്നോട്ട് കുതിക്കുകയാണ്. പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കുക എന്നത് ബുദ്ധിമുട്ടേറിയതും സമയം പാഴാക്കുകയുമായ നടപടിയാണ്. വോട്ടര്‍മാര്‍ ദീര്‍ഘനേരം ബൂത്തുകളില്‍ കൃൂ നില്‍ക്കേണ്ടി വരും.’ ഹസാരെ പറഞ്ഞു.

നേരത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ടിങ് മെഷീനില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് തദേശ തെരഞ്ഞെടുപ്പില്‍ ബാലറ്റു പേപ്പര്‍ ഉപയോഗിക്കണമെന്ന ആവശ്യം കെജ്‌രിവാള്‍ തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ വച്ചിരുന്നത്.

എന്നാല്‍ ബാലറ്റ് പേപ്പര്‍ സമ്പ്രദായം വോട്ടെണ്ണല്‍ നടപടിയ്ക്കും കാലതാമസം ഉണ്ടാക്കുമെന്നും അതിനാല്‍ തെരഞ്ഞെടുപ്പുകളില്‍ ടൊട്ടലൈസര്‍ മെഷീനുകള്‍ ഉപയോഗിക്കുകയാണ് വേണ്ടതെന്നും അണ്ണ ഹസാരെ പറഞ്ഞു. ഇത് ബൂത്ത് അടിസ്ഥാനത്തിലുള്ള ഫലം വ്യക്തമാകാന്‍ സഹായകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2011ല്‍ കെജ്‌രിവാള്‍ അണ്ണ ഹസാരെയോടൊപ്പം അഴിമതി വിരുദ്ധ സമരം നയിച്ചായിരുന്നു രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്നത്.

Advertisement