തിരുവനന്തപുരം: സൂര്യനെല്ലികേസില്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നതായി അന്നത്തെ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ പി.ജി തമ്പി. മറ്റൊരു കേസിലും ഉണ്ടാകാത്ത സമ്മര്‍ദ്ദമാണ് സൂര്യനെല്ലി കേസില്‍ ഉണ്ടായിരുന്നതെന്നും പി.ജി തമ്പി പറഞ്ഞു.

Ads By Google

മാതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പി.ജി തമ്പി ഇക്കാര്യം പറഞ്ഞത്. ഔദ്യോഗിക തലത്തില്‍ നിന്നും അനൗദ്യോഗിക തലത്തില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായതായും  അദ്ദേഹം പറഞ്ഞു.

Subscribe Us:

കുര്യന്‍ കുമളിയില്‍ പോയതിനോ താമസിച്ചതിനോ തെളിവുണ്ടായിരുന്നില്ല. കേസിന്റെ ആദ്യഘട്ടത്തില്‍ ലഭിച്ച തെളിവുകള്‍ കൂട്ടിയോജിപ്പിക്കാന്‍ പറ്റുന്നതായിരുന്നില്ല. എന്നാല്‍ പിന്നീട് ലഭിച്ച തെളിവുകള്‍ തുന്നിച്ചേര്‍ത്തതാണെന്ന് തോന്നിയിരുന്നതായും അദ്ദേഹം പറഞ്ഞു.

ഈ തെളിവുകള്‍ ഉപയോഗിച്ച് കുര്യന് നിരപരാധിത്വം തെളിയിക്കാമല്ലോ എന്ന് തോന്നിയതായും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായത് എന്തിനാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.