എഡിറ്റര്‍
എഡിറ്റര്‍
എല്ലാവരും ഒരു ദിനം മരിക്കേണ്ടവര്‍: അഴഗിരിയ്ക്ക് സ്റ്റാലിന്റെ മറുപടി
എഡിറ്റര്‍
Wednesday 29th January 2014 1:16pm

stalin

ചെന്നൈ: എ.കെ അഴഗിരിയുടെ വധ ഭീഷണിയ്ക്ക് സ്റ്റാലിന്റെ മറുപടി-ജനിച്ചവരെല്ലാം ഒരു നാള്‍ മരിക്കും.

സ്റ്റാലിന്റെ മൂത്ത സഹോദരനും ഡി.എം.കെ നേതാവ് കരുണാനിധിയുടെ മകനുമായ എം.കെ അഴഗിരി, സ്റ്റാലിന്‍ മൂന്ന് മാസത്തിനുള്ളില്‍ മരണപ്പെടുമെന്ന് പറഞ്ഞിരുന്നു.

അഴഗിരിക്ക് സ്റ്റാലിനോട് വൈരാഗ്യമുണ്ടെന്നും സ്റ്റാലിന്‍ മൂന്ന് മാസത്തിനകം കൊല്ലപ്പെടുമെന്ന് പറഞ്ഞത് ഒരച്ഛനും സഹിക്കാന്‍ കഴിയില്ലെന്നും കരുണാനിധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ട്ടിയുടെ പ്രധാന നേതാവെന്ന നിലക്ക് അഴഗിരിയെ ഇനിയും പാര്‍ട്ടിയില്‍ സഹിക്കാന്‍ കഴിയില്ലെന്നും കരുണാനിധി പറഞ്ഞു.

കരുണാനിധിയുടെ പിന്‍ഗാമി ആരെന്ന തര്‍ക്കത്തെത്തുടര്‍ന്ന് മധുരയില്‍ നിന്നുള്ള എം.പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ എം.കെ.അഴഗിരിയെ കഴിഞ്ഞ 25നാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

എന്നാല്‍ സഹോദരനെതിരായി പ്രവര്‍ത്തിക്കില്ലെന്ന് സ്റ്റാലിന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ സ്റ്റാലിന്റെ സുരക്ഷ ആവശ്യപ്പെട്ട് കരുണാനിധി പ്രധാനമന്ത്രിയ്ക്ക് കത്ത് നല്‍കി.

Advertisement