എഡിറ്റര്‍
എഡിറ്റര്‍
ബീഫ് കഴിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ; ഗോരക്ഷയുടെ പേരില്‍ അക്രമം നടത്തുന്നവരെ കൈകാര്യം ചെയ്യുമെന്നും മന്ത്രി
എഡിറ്റര്‍
Saturday 15th July 2017 11:17am

ന്യൂദല്‍ഹി: ബീഫ് കഴിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും ബീഫിന്റെ പേരില്‍ ഗോരക്ഷകര്‍ ചമഞ്ഞ് ആക്രമണം നടത്തുന്നവരെ കൈകാര്യം ചെയ്യുമെന്നും കേന്ദ്രമന്ത്രി രാം ദാസ് അതാവലെ.

നിരവധി ആക്രമണങ്ങള്‍ പശുസംരക്ഷകരുടെ പേരില്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവരെ നേരിടാന്‍ തങ്ങളുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ തെരുവിലിറങ്ങുമെന്നും രാംദാസ് അതാവലെ പറഞ്ഞു. ബി.ജെ.പി സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാപക നേതാവ് കൂടിയാണ് രാംദാസ് അതാവലെ.


Dont Miss ഭാര്യയേയും സഹോദരിയേയും ബംഗാളിലേക്ക് അയക്കാന്‍ ധൈര്യമുണ്ടോ; 15 ദിവസത്തിനകം അവര്‍ ബലാത്സംഗം ചെയ്യപ്പെട്ടിരിക്കും; വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് രൂപാ ഗാംഗുലി


രാജ്യത്തെ ഓരോ വ്യക്തിക്കും അവര്‍ എന്തുകഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. ബീഫ് കഴിക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ അത് അവരുടെ അവകാശമാണ്. ഇന്ന് പശു സംരക്ഷണത്തിന്റെ പേര് പറഞ്ഞ് ചില ഗോരക്ഷകര്‍ നിയമം കയ്യിലെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

വാഹനത്തില്‍ പോകുന്നവരെ തടഞ്ഞുനിര്‍ത്തുകയും അവരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിരപരാധികളായ പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ഇത് ഒരിക്കലും നീതികരിക്കാന്‍ കഴിയുന്ന കാര്യമല്ല.

ആട്ടിറച്ചിയെന്നത് കുറച്ചുകൂടി വില കൂടിയതാണ്. അതുകൊണ്ട് തന്നെ പലരും ബീഫ് വാങ്ങാന്‍ നിര്‍ബന്ധിതരാകും. ഇത് ഒരിക്കലും ഒരു കുറ്റമായി കാണേണ്ടതില്ല. ആളുകള്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ടാകണം. പശുവിന്റെ പേരില്‍ ഇവിടെ ഉയര്‍ന്നുവരുന്ന അക്രമം ഒരു പക്ഷേ സര്‍ക്കാരിന്റെ പ്രതിച്ഛായ ഇല്ലാതാക്കാനുള്ള ശ്രമമായിരിക്കാമെന്നും മന്ത്രി പ്രതികരിച്ചു.

ബീഫ് കൈവശം വെച്ചെന്നാരോപിച്ച് നാഗ്പൂരില്‍ വ്യാപാരിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ താന്‍ അപലപിക്കുന്നതായും അത്‌വാലെ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

Advertisement