Categories

വിദ്യാഭ്യാസ രംഗവും കുത്തകകളുടെ കൈപ്പിടിയിലാകുന്നു

schoolതിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് സ്വാധീനമുറപ്പിക്കാന്‍ കുത്തക കമ്പനികള്‍ രംഗത്തെത്തുന്നു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ നിലപാട് മുതലെടുത്താണ് പൊതുവിദ്യഭ്യാസ രംഗത്ത് ദുരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തരത്തില്‍ കുത്തകകളുടെ ഇടപെടലുണ്ടാവുന്നത്.

എവറോണ്‍ എജുക്കേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് കേരളത്തിലുടനീളം സി.ബി.എസ്.ഇ സിലബസിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനായി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി സംസ്ഥാനത്ത് ഭൂമി അന്വേഷിച്ച് കഴിഞ്ഞ ദിവസം ഇവര്‍ മാധ്യമങ്ങളില്‍ പരസ്യം നല്‍കുകയും ചെയ്തിരുന്നു. നാല് മുതല്‍ ഏഴ് ഏക്കര്‍ വരെ ഭൂമി കൈവശമുള്ളവരില്‍ നിന്നുമാണ് ഭൂമി ആവശ്യപ്പെട്ടുകൊണ്ട് കമ്പനി പരസ്യം നല്‍കിയത്. കേംബ്രിഡ്ജ് സ്‌കൂള്‍ എന്ന ബ്രാന്റ് നെയിമിലാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക.

സി.ബി.എസ്.ഇ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇത്തരം കമ്പനികള്‍ വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്നത്. സി.ബി.എസ്.ഇ മാനദണ്ഡമനുസരിച്ച് സ്വകാര്യ കമ്പനികള്‍ക്ക് സ്‌കൂള്‍ തുടങ്ങാനാകില്ല. ട്രസ്റ്റുകള്‍ക്കും മറ്റ് ജനോപകാര സംഘടനകള്‍ക്കും മാത്രമേ സി.ബി.എസ്.ഇ സ്‌കൂളുകള്‍ തുടങ്ങാന്‍ അനുമതി നല്‍കാവൂ. എന്നാല്‍ ഈ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.
ചെന്നൈ കേന്ദ്രമായുള്ള കുത്തക കമ്പനിയാണ് എവറോണ്‍ എജുക്കേഷന്‍ ലിമിറ്റഡ്. സ്‌കൂള്‍, കോളജ്, റീട്ടെയില്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ് തങ്ങളെന്നാണ് അവരുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം 500ല്‍പ്പരം സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്കാണ് പുതുതായി അനുമതി നല്‍കിയത്. സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് അനുവദിക്കുന്നതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. കുത്തകകള്‍ക്ക് വിദ്യാഭ്യാസ രംഗത്ത് ഇടം നല്‍കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് വിവിധ അധ്യാപക സംഘടനകളും അറിയിച്ചിട്ടുണ്ട്.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായിരിക്കും സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയമെന്ന് വിദ്യാഭ്യാസ മന്ത്രി അധികാരത്തിലേറിയ ഉടന്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള നടപടികളാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

2 Responses to “വിദ്യാഭ്യാസ രംഗവും കുത്തകകളുടെ കൈപ്പിടിയിലാകുന്നു”

  1. Manojkumar

    കണ്ട മീന്‍ കച്ചവടക്കാരനെയും തേങ്ങ കച്ചവട ക്കരനെയുമൊക്കെ വിദ്യാഭ്യാസ മന്ന്ത്രി അക്കിയലത്തെ ഗതി ഇതാണ് .ആരോട് പറയാന്‍?എല്ലാം സഹിക്കുക തന്നെ. കാശുള്ളവര്‍ പഠിച്ചാല്‍ മതിയെന്നാണ് ഭരണ തമ്പുരാക്കന്മാരുടെ ഉള്ളിലിരിപ്പ് അതിനായി ഗുണമേന്മ വിദ്യാഭ്യാസം എന്ന പേരില്‍ ഇതൊക്കെ കൊണ്ട് വരുമ്പോള്‍ അത് ഇരു കയ്യും നീട്ടി സ്വീകരിക്കാന്‍ നമ്മുടെ നാട്ടില്‍ പൊങ്ങച്ചക്കാരായ കുറെ രക്ഷിതാക്കളും ഉണ്ടാകുമ്പോള്‍ കാര്യം കുശാല്‍! ….ഞമ്മക്ക് കായി മാണം അത്രയേ ഉളളൂ…. കായി തരുന്നോനു എന്ത് സഹായവും ഞമ്മള് ചെയ്യും..അത് ആരാ ചോയിക്കാന്‍. എന്ന നിലപാടാണ്‌ ഗവണ്മെന്റിനു…..കായി ശരണം ഗച്ചാമി!

  2. uday

    ചാണ്ടിയെ പോലെ ഒരു കൂതറ മുഖ്യ മന്ത്രി ആയി ഇരിക്കുന്ന കാലത്തോളം ഇവിടെ ഒന്നും നടക്കില്ല

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.