കോഴിക്കോട്: മലബാറിലെ ആദ്യ സായാഹ്‌ന കോടതിയുടെ പ്രവര്‍ത്തനം നാളെ കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിക്കും. കോടതിയുടെ ഉദ്ഘാടനം നവൈകുന്നേരം 4.30ന് ഹൈക്കോടതി ജസ്റ്റിസ് ആര്‍.ബസന്ത് നിര്‍വഹിക്കും.

ഗതാഗത നിയമലംഘനം തുടങ്ങിയ ചെറിയ പിഴ നല്‍കേണ്ട കേസുകളാണ് കോടതിയുടെ പരിഗണനയില്‍ വരിക. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ വിചാരണ നേരിടുന്ന കേസുകള്‍ ഒഴികെ എല്ലാ മോട്ടോര്‍വാഹന കേസുകളും സായാഹ്ന കോടതിയുടെ പരിധിയില്‍ വരും.

വൈകുന്നേരം ആറു മുതല്‍ എട്ടുവരെയാണ് കോടതിയുടെ പ്രവര്‍ത്തന സമയം. ഓരോ മാസവും ഓരോ മജിസ്‌ട്രേറ്റിനാവും കോടതിയുടെ ചുമതല. രണ്ടു ക്ലാര്‍ക്കും രണ്ടു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരും ഉള്‍പ്പടെ നാല് ഉദ്യോഗസ്ഥരാണ് കോടതിയിലുണ്ടാകുക.

തിരുവനന്തപുരം, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് നിലവില്‍ സായാഹ്ന കോടതികള്‍ പ്രവര്‍ത്തിക്കുന്നത്്.