എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യ അടിയന്തരമായി സ്വകാര്യതാ സംരക്ഷണ നിയമം കൊണ്ടുവരണമെന്ന് ആധാര്‍ ശില്പി നന്ദന്‍ നിലേകനി
എഡിറ്റര്‍
Sunday 30th April 2017 9:05am

ന്യൂദല്‍ഹി: ഇന്ത്യയില്‍ അടിയന്തിരമായി സ്വകാര്യതാ സംരക്ഷണനിയമം കൊണ്ടുവരണമെന്ന് ആധാര്‍ ശില്‍പിയും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ നന്ദന്‍ നിലേകനി. പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ അടങ്ങിയ ആധാര്‍ ബാങ്ക്, ഫോണ്‍ രേഖകളുമായി ബന്ധിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ വന്‍ നീക്കം നടത്തുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിലപാടുമായി ആധാറിന്റെ ശില്പി തന്നെ രംഗത്തുവന്നിരിക്കുന്നത്.


Must Read: ‘ജാതിയെന്നത് ജന്മംകൊണ്ട് ലഭിക്കുന്നതല്ല’ ജാതിവ്യവസ്ഥയെ ന്യായീകരിച്ചുള്ള രാജമൗലിയുടെ 2012ലെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു


ഒട്ടേറെ പൗരന്മാര്‍ക്ക് ആധാര്‍ ‘ലൈഫ്‌ലൈനായി’മാറിയെന്നും ഈ സാഹചര്യത്തില്‍ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കാനുള്ള നിയമത്തിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്‌ണോമിക് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജനങ്ങളുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് എങ്ങനെ നമുക്ക് ഉറപ്പുവരുത്താനാവും? അവ എന്‍ക്രിപ്റ്റ് ചെയ്യപ്പെടണം. നന്നായി സംരക്ഷിക്കപ്പെടണം. അവ സുരക്ഷിതമാണെന്ന് പരിശോധന നടത്തി ഉറപ്പാക്കണം. വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടാല്‍ അതുണ്ടായി എന്ന് ഉടന്‍ തന്നെ അറിയിക്കാനുള്ള ഉത്തരവാദിത്തവും ഉണ്ട്. ‘ അദ്ദേഹം പറയുന്നു.

ആധാറിന്റെ സാങ്കേതികതയെയും സുരക്ഷയെയും ശക്തമായി പ്രതിരോധിച്ച അദ്ദേഹം സ്വകാര്യത നഷ്ടമാകുമെന്ന പ്രശ്‌നങ്ങളുണ്ടെന്ന കാര്യവും സമ്മതിച്ചു. വ്യവസ്ഥയെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഒരുപാട് വഴികളുണ്ടെന്നു പറഞ്ഞാണ് അദ്ദേഹം ഇതിനെ ന്യായീകരിച്ചത്.

Advertisement