Administrator
Administrator
64ലിലും ഇ­ന്ത്യ­ വി­ശ­ന്നു­റ­ങ്ങുന്നു
Administrator
Sunday 15th August 2010 1:26pm

രാഷ്ട്രം സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ 64ാം വാര്‍­ഷി­കം ആ­ഘോ­ഷി­ക്കു­മ്പോഴും നി­ര­വ­ധി­പേര്‍­ക്ക് സ്വാ­ത­ന്ത്ര്യ­മെ­ന്നത് ഒ­രു വി­ദൂ­ര സ്വ­പ്‌­ന­മാ­ണ്. ലോ­ക­രാ­ഷ്ട്ര­മാ­യി ഇ­ന്ത്യ വ­ള­രു­മ്പോഴും പ­ട്ടി­ണിയും വി­ശപ്പും ഇ­വി­ടെ ഇല്ലാ­ത്തവന്റെ കൂ­ട­പ്പി­റ­പ്പാ­വു­ക­യാണ്. മ­ധ്യ­പ്ര­ദേ­ശി­ലെ മീ­രാ­പൂര്‍ ഗ്രാ­മം ആ യാ­ഥാര്‍­ത്ഥ്യ­ത്തിന്റെ നേര്‍­കാ­ഴ്­ച­യാ­വു­ന്നു. ദിവ­സം മു­ഴു­വനും ഒ­ഴി­ഞ്ഞ­വ­യ­റു­മാ­യി ക­ഴി­യാ­നാ­ണ് ഇ­വി­ടെ­യു­ള്ള­വ­രു­ടെ വി­ധി. രാ­ത്രി ഉ­റ­ങ്ങ­ു­മ്പോഴും വയ­റ് വിശ­ന്നു നി­ല­വി­ളി­ക്കാന്‍ തു­ട­ങ്ങും.

ദി­വ­സ­വേ­ത­ന­ത്തില്‍ ജോ­ലി­ചെ­യ്യു­ന്ന ആ­ദി­വാ­സി യു­വാ­വാ­ണ് രാ­ജേ­ഷ്. ഇ­ന്ന് അ­യാള്‍ മോ­ഷ്ടാ­വാണ്. വി­ശ­പ്പു­സ­ഹി­ക്കാ­നാ­വാ­തെ വ­ന്ന­പ്പോള്‍ നല്ല നി­ല­യി­ലു­ള്ള അ­യല്‍­ക്കാര­ന്റെ ഒ­രു ചാ­ക്ക് ഗോത­മ്പ് മോ­ഷ്ടി­ക്കു­ക­യാ­യി­രു­ന്നു രാ­ജേഷ്. ദി­വസ­ങ്ങ­ളോ­ളം ത­ന്റെ കു­ടും­ബം ഭ­ക്ഷ­ണ­മില്ലാ­തെ പ്ര­യാ­സ­പ്പെ­ടു­ന്ന­തു­ക­ണ്ട­പ്പോള്‍ സ­ഹി­ക്കാ­തെ­യാ­ണ് ത­ന്റെ മ­കന്‍ അ­ങ്ങി­നെ ചെ­യ്­ത­തെ­ന്നും അ­വന്‍ മോ­ഷ്ടാ­വ­ല്ലെന്നും പറ­ഞ്ഞ് വി­ല­പി­ക്കു­ക­യാ­ണ് രാ­ജേ­ഷി­ന്റെ പി­താ­വ്. അവ­നെ പോ­ലി­സ് ക­സ്റ്റ­ഡി­യില്‍ നിന്ന് വി­ട്ടു­കി­ട്ടാന്‍ സ­ഹാ­യി­ക്ക­ണ­മെ­ന്ന് ക­ര­ഞ്ഞ­ഭ്യര്‍­ഥി­ക്കു­ക­യാ­ണ് അ­ദ്ദേഹം ഇ­പ്പോ­ഴും. പ­ത്ത് അം­ഗ­ങ്ങള്‍ ഉ­ള്ള ആ­ കു­ടും­ബം ഭക്ഷ­ണം കഴി­ക്കാ­നി­രു­ന്നാല്‍ ആ­കെ­യു­ണ്ടാ­വു­ന്ന­ത് 6 റൊ­ട്ടി­യാണ്. രു­ചി­യ­റിഞ്ഞ് പ­രി­പ്പുക­റി ക­ഴി­ച്ച കാ­ലവും മ­റ­ന്ന­താ­യി അവര്‍ ­ഓര്‍­ക്കുന്നു.

മൂ­ന്നു ദിവ­സം മു­മ്പാ­ണത്രെ അവര്‍ ഒ­രു നേര­ത്തെ ഭക്ഷ­ണം ക­ഴി­ച്ചത്. ഇ­ത് ഒ­രു പ്ര­ത്യേ­ക കു­ടും­ബ­ത്തി­ന്റെ ദുരി­ത പര്‍­വ്വമല്ല. ഗ്ര­ാമ­ത്തി­ലെ എ­ല്ലാ­കു­ടും­ബവും ഒ­രേ വി­ധി­യാ­ണ് പേ­റു­ന്നത്. രാ­വി­ലെ മാത്രം ഭക്ഷ­ണം ക­ഴി­ക്കും, ബാ­ക്കി­ ര­ണ്ടു നേ­രവും പ­ട്ടി­ണി­കി­ട­ക്കും. മ­റ്റൊ­രു ഗ്ര­ാമ­വാ­സി പ­റ­ഞ്ഞു.

തൊ­ഴി­ലില്ലായ­മ, വി­ദ്യാ­ഭ്യ­സ­മില്ലായ്­മ, അ­വ­സ­ര­ങ്ങ­ളു­ടെ അ­ഭാ­വം തുടങ്ങി കാ­ര­ണ­ങ്ങള്‍ നി­ര­വ­ധി­യാണ്. എ­ന്ന­ാല്‍ ഈ 64 വര്‍­ഷ­ങ്ങള്‍ ത­ന്നെ അ­ധി­കമ­ല്ലേ? ദേശീ­യ തൊ­ഴി­ലുറ­പ്പു പ­ദ്ധ­തി­യി­ലെ കോ­ടി­കള്‍ എ­വി­ടേ­യ്­ക്കാ­ണ് പോ­വു­ന്നത്. രാ­ഷ്ട്രീ­യ­ക്കാ­രു­ടെ വാ­ഗ്­ദാ­ന­ങ്ങള്‍ എ­വി­ടെ? ഇ­വിടെ ഉ­യ­രു­ന്ന ചോ­ദ്യ­ങ്ങളും നി­ര­വ­ധി­യാണ്.

കു­ടും­ബ­ത്തി­ലെ ഒ­രാള്‍ 100 ദി­വസ­ത്തെ തൊ­ഴില്‍ ദി­ന­ങ്ങള്‍ ഉ­റ­പ്പാ­ക്കുന്ന ദേശീ­യ തൊ­ഴി­ലു­റ­പ്പു പ­ദ്ധ­തി­യു­ടെ ഫ­ല­ങ്ങള്‍ ഏ­റ്റ­വും കൂ­ടു­തല്‍ എ­ത്തേ­ണ്ട മീ­രാ­പൂ­രില്‍ പ­ദ്ധ­തി­ എ­ങ്ങു­മെ­ത്തി­യില്ല. 2007ന് ശേ­ഷം തൊ­ഴില്‍ കാര്‍­ഡു­കള്‍ ശൂ­ന്യ­മാ­ണ്. അ­തി­ശ­യ­ക­ര­മെ­ന്നു പ­റയട്ടെ ഒ­രു സ്­ത്രീ­യാ­ണ് ഗ്ര­ാമ­ത്തി­ന്റെ സര്‍­പ­ഞ്ച്്. എ­ന്നാല്‍ എ­ഴുതാനോ വാ­യിക്കാനോ അ­റി­യാ­ത്ത അ­വര്‍ എല്ലാം സെ­ക്ര­ട്ട­റി­യെ­യാ­ണ് ഏല്‍­പ്പി­ക്കു­ന്നത്. ദേശീ­യ തൊ­ഴി­ലുറ­പ്പു പ­ദ്ധ­തി­യെ കു­റി­ച്ചു ചോ­ദി­ച്ച­പ്പോഴും സെ­ക്ര­ട്ടറി­യോ­ട് ചോ­ദി­ക്കാ­നാ­ണ് അ­വര്‍ മ­റുപ­ടി നല്‍­കി­യ­ത്.
എ­ന്നാല്‍ തൊ­ഴില്‍ നല്‍­കു­ന്നു­ണ്ടെന്നും തൊ­ഴി­ലില്‍ യാ­തൊ­രു കു­റ­വു­മി­ല്ലെന്നും സെ­ക്രട്ട­റി അ­റി­യിച്ചു.

എ­ന്നാല്‍ തൊ­ഴി­ലി­നു വേ­ണ്ടി ആ­വ­ശ്യ­പ്പെ­ടു­മ്പോള്‍ ത­ങ്ങള്‍ സ­ന്ന­ദ്ധ­സേവ­നം ചെ­യ്യു­ക­യ­ല്ലെ­ന്നാ­ണ് സെ­ക്ര­ട്ട­റി­യു­ടെ പ്രതി­ക­ര­ണ­മെ­ന്ന് ആ­ദി­വാ­സി­കള്‍ അ­റി­യിച്ചു.
ചി­രി­ക്കു­ന്ന മു­ഖ­ങ്ങ­ളെ­യോ, വി­ശ­പ്പൊ­ഴി­ഞ്ഞ വ­യ­റു­ക­ളെ­യോ ആര്‍ക്കും ഇ­വി­ടെ കാ­ണാ­നാ­വില്ല. എ­ന്നാല്‍ അ­ഴി­മ­തി­ ഗ്രാ­മ­ത്തില്‍ എല്ലാ­യി­ടത്തും കാ­ണാം.

ത­കര്‍­ന്നു വീ­ഴാറാ­യ ചു­മ­രു­ക­ളില്ലാ­ത്ത വീ­ടു­കള്‍, നാ­ലുല­ക്ഷം രൂ­പ ചെ­ല­വാ­ക്കി ദേ­ശീ­യ­ തൊ­ഴി­ലുറ­പ്പു പ­ദ്ധ­തി­യി­ലൂ­ടെ നിര്‍­മി­ച്ചു എ­ന്നു സൂ­ചി­പ്പി­ക്കു­ന്ന എ­വി­ടേക്കും എ­ത്താത്ത റോ­ഡ് എ­ന്നി­വ­യാ­ണ് മീ­രാ­പൂ­രി­ന്റെ മു­ഖ­മുദ്ര. ഇ­ത് ഒ­രു മീ­രാ­പൂ­രി­ന്റെ മാ­ത്രം ക­ഥയല്ല. ഇതു­പോ­ലെ നി­രവ­ധി മീ­രാ­പൂ­രു­കള്‍ രാ­ജ്യ­ത്തി­ന്റെ വിവിധ കോ­ണു­ക­ളില്‍ നി­ല­നില്‍­ക്കു­ന്നുണ്ട്.
നാം സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ വാര്‍­ഷി­ക­ങ്ങള്‍ ആ­ഘോ­ഷി­ച്ചു ത­ള്ളു­മ്പോ­ഴും രാ­ജ്യ­ത്ത് വി­ശ­ന്നു­റ­ങ്ങു­ന്ന­വര്‍ നി­ര­വ­ധി­യാണ്.

Advertisement