എഡിറ്റര്‍
എഡിറ്റര്‍
കടല്‍ക്കൊല: നാവികര്‍ക്കെതിരെ വധശിക്ഷ വിധിക്കരുതെന്ന് യൂറോപ്യന്‍ യൂണിയന്‍
എഡിറ്റര്‍
Tuesday 14th January 2014 12:26pm

italian-mariners

ന്യൂദല്‍ഹി: ##കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ വധശിക്ഷ വിധിക്കരുതെന്ന് ഇന്ത്യക്ക് യൂറോപ്യന്‍ യൂണിയന്റെ മുന്നറിയിപ്പ്. വധശിക്ഷ വിധിച്ചാല്‍ ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാര്‍ റദ്ദാക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ് നല്‍കി.

ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാകാതെ പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടതെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ് നല്‍കി.

കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ നാവികര്‍ക്കെതിരെ വധശിക്ഷയടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്നത് അബദ്ധമാണെന്ന് കണക്കാക്കാന്‍ സാധിക്കില്ലെന്നാണ് എന്‍.ഐ.എ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

200 പേജുള്ള റിപ്പോര്‍ട്ടാണ് എന്‍.ഐ.എ തയ്യാറാക്കിയിരിക്കുന്നത്. ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തില്ലെന്ന് ഇന്ത്യ ഇറ്റലിക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അവ്യക്തത തുടരുകയാണ്. ഇതിനിടയിലാണ് യൂറോപ്യന്‍ യൂണിയന്റെ മുന്നറിയിപ്പ്.

2012 ഫെബ്രുവരി 15നാണ് ‘എന്റിക്ക ലെക്‌സി’ എന്ന ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്നത്. കൊല്ലം നീണ്ടകരയ്ക്ക് സമീപത്തായിരുന്നു സംഭവം.

വെടിവെപ്പില്‍ കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍ (ജലസ്റ്റിന്‍ 50), കളിയാക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ ഐസക് സേവ്യറിന്റെ മകന്‍ അജീഷ് ബിങ്കി (21) എന്നിവര്‍ മരിക്കുകയും ചെയ്തിരുന്നു.

കടല്‍ക്കൊള്ളക്കാര്‍ എന്ന് ധരിച്ചാണ് വെടിയുതിര്‍ത്തത് എന്നായിരുന്നു ഇറ്റലിയുടെ വാദം. ഇറ്റാലിയന്‍ നാവികരായ ലത്തോറ മാസിമിലിയോന, സാല്‍വത്തോറ ജിറോണ്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

കേരള പൊലീസിന്ഈ കേസ് അന്വേഷിക്കാന്‍ അധികാരമില്ലെന്ന സുപ്രീം കോടതി വിധിയെതുടര്‍ന്നാണ് എന്‍.ഐ.എയെ ചുമതലപ്പെടുത്തിയത്.

Advertisement