ലണ്ടന്‍: ഭ്രൂണാവസ്ഥയിലെ കോശങ്ങളെ (Embryonic stem cells) ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ക്ക് യൂറോപ്പില്‍ നിരോധനം. ഭ്രൂണാവസ്ഥയിലെ കോശങ്ങളെ ഉപയോഗിച്ചുള്ള ഒരുതരത്തിലുള്ള പരീക്ഷണത്തിനും ഇനി അനുമതി ലഭിക്കില്ല. യൂറോപ്പിലാണ് വളരെ പ്രാധാന്യമുള്ള ഈ വിധി പ്രസ്താവം ഉണ്ടായിരിക്കുന്നത്.

എംബ്രിയോണിക് സ്‌റ്റെം സെല്‍സിന്‍മേലുള്ള പരീക്ഷണങ്ങള്‍ യൂറോപ്പില്‍ വ്യാപകമാണ്. നാശമായ അവയവങ്ങളെപ്പോലും പുനരുദ്ധീപിപ്പിക്കാനുള്ള ശേഷിയുണ്ട് എംബ്രിയോണിക് സ്‌റ്റെം സെല്‍സിന്. അന്ധത (Blindness), ബുദ്ധിഭ്രമം (Dementia), പക്ഷാഘാതം (Paralysis) എന്നീ അസുഖങ്ങള്‍ വരെ ഭേദമാക്കാന്‍ എംബ്രിയോണിക് സ്‌റ്റെം സെല്‍സിന്‍മേലുള്ള പരീക്ഷണങ്ങള്‍കൊണ്ട് സാധിക്കും.

Subscribe Us:

ലോകത്താകമാനമുള്ള വൈദ്യശാസ്ത്ര ഗവേഷകര്‍ എംബ്രിയോണിക് സ്‌റ്റെം സെല്‍സിന്റെ പരീക്ഷണങ്ങള്‍ക്ക് ഭ്രൂണങ്ങള്‍ കണ്ടെത്തുന്നത് ഭ്രൂണഹത്യയാല്‍ ഉപേക്ഷിക്കപ്പെടുന്ന ഭ്രൂണങ്ങള്‍ ശേഖരിച്ചു വെച്ചുകൊണ്ടാണ്. ഇത്തരത്തില്‍ ഭ്രൂണത്തെ നശിപ്പിക്കുന്ന തരത്തിലുള്ള എല്ലാ പരീക്ഷണങ്ങള്‍ക്കും ഇപ്പോഴത്തെ വിധി ഏതിരാണ്. അതിനാല്‍ തന്നെ ഇത്തരം ഗവേഷണങ്ങള്‍ക്കു ശാസ്ത്രഞ്ജര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളെയെല്ലാം ഈ വിധിയോടെ ഇല്ലാതാകും.

അന്താരാഷ്ട്ര പാരിസ്ഥിതിക സംഘടനയായ ഗ്രീന്‍പീസ് ഈ വിധിയെ പിന്തുണക്കുന്നുണ്ട്. മാനുഷ്യന്റെ ഭ്രൂണത്തെ ‘വ്യാവസായികവത്കരിച്ചുള്ള’ ഉപയോഗത്തിനുള്ള അനുമതി നിരോധിക്കാനാണ് ഗ്രീന്‍പീസ് ആവശ്യപ്പെടുന്നത്.

കോടതി വിധിയില്‍ ഈ മേഖലയിലെ പ്രമുഖ ശാസ്ത്രഞ്ജന്‍മാരെല്ലാം അതൃപ്തരാണ്. ശരീരത്തിലുണ്ടാകുന്ന എന്തു പ്രശ്‌നങ്ങളും പരിഹരിക്കാവുന്ന തരത്തിലേക്ക് ഭാവിയില്‍ പരീക്ഷണങ്ങള്‍ എത്തുമെന്നായിരുന്നു തങ്ങളുടെ പ്രതീക്ഷയെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. മനുഷ്യന്റെ ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കാവുന്നതും അപരിഹാര്യമാണെന്ന് കരുതപ്പെടുന്നതുമായ രോഗങ്ങള്‍ക്ക് വരെ ഈ ഗവേഷണങ്ങളിലൂടെ പരിഹാരം കണ്ടെത്തുമായിരുന്നെന്ന് ശാസ്ത്രലോകം വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ എംബ്രിയോണിക് സ്‌റ്റെം സെല്‍സിന്‍മേലുള്ള ഗവേഷണങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഈ ശ്രമങ്ങള്‍ക്കുമേലുള്ള ആഘാതമായാണ് ഗവേഷകര്‍ വിലയിരുത്തുന്നത്.

ദുഃഖകരമായ വിധിയാണിതെന്ന് ക്ലോണിംഗിന്റെ പിതാവ് ഇയാന്‍ വീല്‍മുട്ട് (Sir Ian Wilmut) പറഞ്ഞു. മറ്റു രാജ്യങ്ങള്‍ എംബ്രിയോണിക് സ്‌റ്റെം സെല്‍സിന്‍മേല്‍ പരീക്ഷണങ്ങള്‍ തുടരുമ്പോള്‍ യൂറോപ്പ് മാത്രം പിന്നിലായിപ്പോകുമെന്ന് വീല്‍മുട്ട് പരിതപിക്കുന്നു.

പരീക്ഷണങ്ങള്‍ക്കായി എംബ്രിയോണിക് സ്‌റ്റെം സെല്‍സ വേര്‍തിരിച്ചെടുക്കുന്ന വിധം: അതുല്ല്യമായ ശേഷിയുള്ള എംബ്രിയോണിക് സ്‌റ്റെം സെല്‍സ് കോശങ്ങള്‍ക്ക് മൂന്ന് തരത്തിലുള്ള സംയുക്ത കോശങ്ങളാകാന്‍ സാധിക്കും. എംബ്രിയോണിക് സ്‌റ്റെം സെല്‍സ് ബീജസംയോഗം (അണ്ഡ-ബീജ സങ്കലനം) കഴിഞ്ഞ് നാലോ അഞ്ചോ ദിവസത്തെ ആരംഭഘട്ടത്തിലുള്ള ഭ്രൂണാവസ്ഥയില്‍ നിന്നാണ് വേര്‍തിരിച്ചെടുക്കുന്നത്. ഈ ഘട്ടത്തില്‍ 50 മുതല്‍ 150 വരെ കോശങ്ങള്‍ ഉണ്ടാകും. ഈ കോശങ്ങള്‍ വേര്‍തിരിച്ചെടുക്കുമ്പോള്‍ വളര്‍ച്ച പ്രാപിക്കുന്ന ഭ്രൂണം നശിക്കുകയും ചെയ്യുന്നു.