Categories

ഐറിഷ് റിപ്പബ്ലിക്കിന് യൂറോപ്യന്‍ യൂണിയന്റെ കടാശ്വാസം

സ്വിറ്റ്‌സര്‍ലാന്റ്: കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഐറിഷ് റിപ്പബ്ലിക്കിന് യുറോപ്യന്‍ യൂണിയന്റെ (ഇ യു) കടാശ്വാസം പ്രഖ്യാപിച്ചു. 85 ബില്യണ്‍ യൂറോയുടേതാണ് കടാശ്വാസം.

5.2 ശതമാനം പലിശനിരക്കില്‍ ഈ ധനസഹായം തിരിച്ചടക്കേണ്ടതുണ്ട്. രാഷ്ട്രം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയെ ഒരുപരിധിവരെയെങ്കിലും രക്ഷനേടാന്‍ ഈ സഹായം ഉപകരിക്കുമെന്ന് ഐറിഷ് പ്രധാനമന്ത്രി ബ്രയന്‍ കോവന്‍ പറഞ്ഞു. അന്താരഷ്ട്ര നാണയനിധി സാമ്പത്തികപാക്കേജിലേക്ക് 22.5 ബില്യണ്‍ യൂറോ സംഭാവന ചെയ്യും.

നേരത്തേ സാമ്പത്തിക ബാധ്യത നേരിടുന്ന ഗ്രീസിനും ഇ യു സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. 5.2 ശതമാനം പലിശനിരക്കാണ് ഗ്രീസിന് ഇ യു പ്രഖ്യാപിച്ചിട്ടുള്ളത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.