എഡിറ്റര്‍
എഡിറ്റര്‍
യൂറോപ്യന്‍ ലീഗ്: സ്പാര്‍ട്ട പ്രാഗയെ അട്ടിമറിച്ച് ചെല്‍സി
എഡിറ്റര്‍
Saturday 16th February 2013 11:47am

ലണ്ടന്‍: യൂറോപ്യന്‍ ലീഗില്‍ 1-0 ത്തിന് സ്പാര്‍ട്ട പ്രാഗയെ അട്ടിമറിച്ച് ചെല്‍സി. ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ഏറ്റുവാങ്ങിയ പരാജയത്തിന്റെ മാനക്കേടിന് യുറോപ്യന്‍ ലീഗിലെ വിജയത്തിലൂടെ ആശ്വാസം കണ്ടെത്തുകയാണ് ചെല്‍സി.

അവസാന 32 മാച്ചുകളിലെ ആദ്യലീഗില്‍ തന്നെ സ്‌ട്രൈക്കര്‍ ഓസ്‌കാര്‍ സമ്മാനിച്ച ഏക ഗോള്‍  ചെല്‍സിയെ വിജയത്തിലെത്തിക്കുകയായിരുന്നു.

ചാമ്പ്യന്‍സ് ലീഗില്‍ നിന്നും നേരിടേണ്ടി വന്ന കനത്ത പരാജയം ടീമിനെ തളര്‍ത്തിയിരുന്നു. യൂറോപ്യന്‍ ലീഗിലൂടെ തിരിച്ചു വരവ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ചെല്‍സി.

കഴിഞ്ഞ രാത്രികളില്‍ ടെറസില്‍ നിന്നും ഉണ്ടായ മോശം പ്രകടനത്തെ മറക്കാനുതകുന്ന തരത്തിലാണ് ഓസ്‌കാറിന്റെ ഈ ഗോളിനെ ടീം വിലയിരുത്തുന്നത്.

കാരണം കഴിഞ്ഞ പതിമൂന്ന്  മത്സരത്തില്‍ ഫെര്‍ണാണ്ടോ ടെറസിന് നേടാനായത് വെറും  ഒരു ഗോള്‍ മാത്രമായിരുന്നു.ഇദ്ദേഹത്തിന്റെ പ്രകടനവും യൂറോപ്യന്‍ ലീഗില്‍ മെച്ചപ്പെട്ടതായാണ് ടീമിന്റെ വിലയിരുത്തല്‍.

തങ്ങള്‍ നിരവധി ഗോള്‍ നേടുന്നതിനായി ധാരാളം അവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും ടെറസിന്റെ പ്രകടനം ഇന്ന് വളരെ നല്ലനിലയിലായിരുന്നുവെന്നും ഇതില്‍ അദ്ദേഹത്തിനോട് ടീം എന്ന നിലയില്‍ നന്ദിപറയുന്നുവെന്നും ചെല്‍സി ടീം മാനേജര്‍ റാഫ ബെനിറ്റസ് പറഞ്ഞു.

ഈ രണ്ട് താരങ്ങളുടെയും പ്രതിരോധമാണ് ടീമിനെ വിജയത്തിലെത്തിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Advertisement