എഡിറ്റര്‍
എഡിറ്റര്‍
യൂറോ കപ്പ് : ഗ്രൂപ്പ് ഡി യില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും ക്വാര്‍ട്ടറില്‍
എഡിറ്റര്‍
Wednesday 20th June 2012 11:18am

ഗാഡന്‍സ്‌ക് (പോളണ്ട്) : യൂറോ കപ്പ് ഗ്രൂപ്പ് ഡിയിലെ അവസാനഘട്ട മത്സരത്തില്‍ ആതിഥേയരായ യുക്രൈനെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ കടന്നു. ഇതോടെ ആഥിതേയരായ പോളണ്ടും യുക്രൈനും മത്സരത്തില്‍ നിന്നും പുറത്തായി.

മറ്റൊരു മത്സരത്തില്‍ ഫ്രാന്‍സും കോര്‍ട്ടറില്‍ കടന്നു. സ്വീഡനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സ് പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടതാണ് സ്വീഡന് വിനയായത്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളില്‍ ഒരു വിജയവും തോല്‍വിയും സമനിലയുമായി നിന്ന ഫ്രാന്‍സിന് സ്വീഡന്റെ നിര്‍ഭാഗ്യം തുണയാവുകയായിരുന്നു.

അപാരമായിരുന്നു സ്വീഡന്റെ പ്രകടനം. തോറ്റുമടങ്ങാന്‍ ഞങ്ങളില്ലെന്ന് പ്രഖ്യാപിച്ച മഞ്ഞപ്പട ഫ്രാന്‍സിനെ തൂത്തെറിഞ്ഞാണ് കളം വിട്ടത്. 54-ാം മിനുട്ടില്‍ ഇബ്രാഹിമോവിച്ചും 90-ാം മിനുട്ടില്‍ സെബാസ്റ്റിയന്‍ ലാര്‍സനുമാണ് ഫ്രാന്‍സിന്റെ ഗോള്‍വല കുലുക്കിയത്.

രണ്ട് മത്സരങ്ങളില്‍ വിലക്ക് നേരിട്ട് തിരിച്ചെത്തിയ വെയ്ന്‍ റൂണിയായിരുന്നു കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിന്റെ സുവര്‍ണ്ണതാരം. വലതു കോര്‍ണ്ണറില്‍ നിന്ന് ജെറാള്‍ഡ് നല്‍കിയ ക്രോസ് യുക്രൈന്റെ വലയിലാക്കി ഇംഗ്ലണ്ടിന്റെ വിജയഗോള്‍ നേടിയതും റോണി തന്നെ. ഏഴു പോയിന്റുമായി ഇംഗ്ലണ്ടാണ് ഗ്രൂപ്പ് ചാമ്പ്യന്മാര്‍.

Advertisement