മാഡ്രിഡ്: യൂറോ 2012 ആദ്യഘട്ട ഗ്രൂപ്പ് പോരാട്ടത്തില്‍ ലോകചാമ്പ്യന്‍മാരായ സ്‌പെയിന്‍ ചെക് റിപ്പബ്ലിക്കിനെ 2-1 ന് തകര്‍ത്തു. സ്‌ട്രൈക്കര്‍ ഡേവിഡ് വിയ്യയുടെ ഇരട്ടഗോളാണ് സ്‌പെയിനിന് തുണയായത്.

ഇരട്ടഗോളോടെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും രാഷ്ട്ര്ത്തിനായുള്ള മല്‍സരത്തിലും ഏറ്റവുമധികം ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് വിയ്യക്ക് സ്വന്തമായി. 72 മല്‍സരങ്ങളില്‍ നിന്നും 46 ഗോളുകളാണ് വിയ്യ നേടിയത്. റൗള്‍ ഗോണ്‍സാലസിന്റെ 44 ഗോളുകളെന്ന റെക്കോര്‍ഡാണ് വിയ്യ തകര്‍ത്തത്. സ്‌പെയിന്‍ താരം സാവി ഹെര്‍ണോണ്ടസിന്റെ നൂറാം മല്‍സരമായിരുന്നു ചെക്കിനെതിരായി കളിച്ചത്.

മറ്റ് മല്‍സരങ്ങളില്‍ ഹോളണ്ട് എതിരില്ലാത്ത നാല് ഗോളിന് ഹംഗറിയെയും ഇറ്റലി ഒരുഗോളിന് സ്ലൊവേനിയയെയും തകര്‍ത്തു.