എഡിറ്റര്‍
എഡിറ്റര്‍
യൂറോ കപ്പ് : ഇറ്റലി ക്രൊയേഷ്യ സമനില
എഡിറ്റര്‍
Friday 15th June 2012 11:27am

പാസ്‌നാന്യൂ (പോളണ്ട്): യൂറോ കപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍  ക്രൊയേഷ്യയുമായി ഇറ്റലിക്കു സമനില (1-1). ആദ്യപകുതിയില്‍ നേടിയ ലീഡ് അവസാനമെത്തുമ്പോഴേക്കും ക്രൊയേഷ്യ മറികടന്ന കാഴ്ചയാണ് ഇന്നലെ കാണാന്‍ കഴിഞ്ഞത്.

ആദ്യപകുതിയില്‍ നിരവധി അവസരങ്ങള്‍ ഇറ്റലിയ്ക്ക് ലഭിച്ചിരുന്നെങ്കിലും ഒന്നുപോലും പ്രയോഗിക്കാന്‍ ഇറ്റലിയ്ക്കായില്ല. ആദ്യപകുതിയില്‍ ഗോള്‍ നേടിയ ഇറ്റലിയ്‌ക്കെതിരെ രണ്ടാം പകുതിയില്‍  ക്രൊയേഷ്യ  തിരിച്ചടിക്കുകയായിരുന്നു.

ആദ്യപകുതിയില്‍ ആന്ദ്രേ പിര്‍ലോയുടെ ഫ്രീകിക്ക് ഗോളിലൂടെ ഇറ്റലി മുന്നിലെത്തി. രണ്ടാംപകുതിയില്‍ ക്രൊയേഷ്യയുടെ  മാരിയോ മാന്‍ഡ്‌സൂകിച്ച് സമനില നേടിക്കൊടുത്തു. രണ്ടുകളിയില്‍നിന്ന് ക്രൊയേഷ്യയ്ക്കു നാലു പോയിന്റ്. ഇറ്റലിക്ക് രണ്ടും.

39-ാം മിനിറ്റില്‍ ഇറ്റലി കാത്തിരുന്ന ഗോള്‍. ബോക്‌സിനു തൊട്ടുപുറത്തുനിന്ന് ആന്ദ്രേ പിര്‍ലോ എടുത്ത ഫ്രീകിക്ക് വലയില്‍. ഗ്രിഗേറിയോ ചില്ലെനിയെ ബോക്‌സിനു തൊട്ടുപുറത്ത് ഫൗള്‍ ചെയ്തതിനായിരുന്നു ഫ്രീകിക്ക്. ഗോള്‍ പോസ്റ്റിന്റെ ഇടത്തേമൂലയ്ക്കു സംരക്ഷണമായി നിരന്ന ക്രൊയേഷ്യന്‍ താരങ്ങളുടെ പിഴവില്‍നിന്നുകൂടിയാണ് ആ ഗോള്‍.

72-ാം മിനിറ്റില്‍ ക്രൊയേഷ്യക്കാര്‍ തിരിച്ചടിയുടെ പാതയിലായിരുന്നു. അയര്‍ലന്‍ഡിനെതിരെ ഡബിള്‍ നേടിയ മാരിയോ മന്‍ഡ്‌സൂകിച്ച്  വലതു വശത്തുനിന്ന് ബോക് സിനുള്ളിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് നിയന്ത്രണത്തിലാക്കാന്‍ ഇറ്റാലിയന്‍ താരം ഗ്രിഗോറിയോ ചില്ലെനിക്കു കഴിഞ്ഞില്ല. തൊട്ടരികിലുണ്ടായിരുന്ന മാന്‍ഡ്‌സൂകിച്ച് പന്തു കാലിലെടുത്ത് അടുത്ത സെക്കന്‍ഡില്‍ വെടിയുണ്ട വേഗത്തില്‍ ഗോളിലേക്കുപറത്തി.

പോസ്റ്റിലിടിച്ച് പന്തു വലയില്‍. ക്രൊയേഷ്യയ്ക്കു സമനില (1-1). യൂറോയില്‍ രണ്ടുകളയില്‍നിന്നു മാന്‍ഡ്‌സൂകിച്ചിന് മൂന്നുഗോള്‍.

Advertisement