എഡിറ്റര്‍
എഡിറ്റര്‍
ഹോളണ്ടിനുമേല്‍ ജര്‍മനിയ്ക്ക് വിജയം
എഡിറ്റര്‍
Thursday 14th June 2012 11:35am

ഖാര്‍കിവ് (യുക്രെയ്ന്‍) :യൂറോ കപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഹോളണ്ടിനുമേല്‍ ജര്‍മനിക്ക് വിജയം. 2-1 നാണ് ജര്‍മന്‍ സൈന്യം ഓറഞ്ച് പടയെ മറികടന്നത്. തുടര്‍ച്ചയായ രണ്ടാംജയത്തോടെ ജര്‍മനി ക്വാര്‍ട്ടറില്‍ ഇടംപിടിക്കുന്ന ആദ്യടീമായി.

കളിയുടെ തുടക്കത്തില്‍ ഹോളണ്ട് ജര്‍മ്മനിയെ പ്രതിരോധത്തിലാക്കി കളിച്ചിരുന്നു. ആദ്യ പതിനഞ്ചു മിനിറ്റില്‍ മൂന്നു തവണ അവര്‍ ജര്‍മന്‍ ഗോള്‍മുഖത്ത് ഹോളണ്ട് എത്തിയിരുന്നു. എന്നാല്‍ റാബനും സ്‌നൈഡറും വാന്‍ പെഴ്‌സിയുമൊക്കെ ഒറ്റയ്ക്കും കൂട്ടായും ശ്രമിച്ചിട്ടും മാനുവല്‍ ന്യൂയറെ കീഴ്‌പ്പെടുത്താനായില്ല.

കിട്ടിയ ഗോളവസരങ്ങള്‍ കൃത്യമായി മുതലാക്കുകയും പ്രതിരോധം ഇളകാതെ നില്‍ക്കുകയും ചെയ്യാതിരുന്നതാണ് ജര്‍മനിക്കു കരുത്തായത്.

മറുവശത്ത് തന്ത്രങ്ങളുമായി മെസുട്ട് ഓസിലും മാരിയോ ഗോമസും ഷൈ്വന്‍സ്റ്റീഗറുമൊക്കെ ശക്തിപ്പെട്ടതോടെ കളി മാറി, കളം ജര്‍മനി പിടിച്ചു. 24-ാം മിനിറ്റില്‍ ഹോളണ്ടിനെ ഞെട്ടിച്ച് ഷ്വെന്‍സ്റ്റീഗറില്‍നിന്നു പന്തു വാങ്ങിയ മരിയോ ഗോമസ് ഒന്നു വട്ടം കറങ്ങി വലംകാലില്‍ തൊടുത്ത ഷോട്ട് സ്‌റ്റെക്‌ലന്‍ബര്‍ഗിനെ വെട്ടിച്ച് വല കുലുക്കി (1-0).

പിന്നീട് 38-ാം മിനിറ്റില്‍ ബോക്‌സിനു പുറത്ത്  വലതുഭാഗത്തുനിന്ന് പോസ്റ്റിന്റെ ഇടതുചേര്‍ന്ന് ബുള്ളറ്റ് ഷോട്ട്. സ്‌റ്റെക്‌ലന്‍ബര്‍ഗിന് ഒന്നും ചെയ്യാനുണ്ടായില്ല. 73-ാംമിനിറ്റില്‍ വാന്‍ പെഴ്‌സിയുടെ നെടുങ്കന്‍ ഷോട്ട് ജര്‍മനിയുടെ നെഞ്ചു തുളച്ചു. റോബന്റെ സ്ഥാനത്ത് ഡിര്‍ക് ക്യൂറ്റ് ഇറങ്ങിയിട്ടും സമനിലഗോളിലെത്താന്‍ കഴിഞ്ഞില്ല.

Advertisement