എഡിറ്റര്‍
എഡിറ്റര്‍
ഗ്രീസിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്ത് ജര്‍മ്മനി സെമിയില്‍
എഡിറ്റര്‍
Saturday 23rd June 2012 10:27am

ഗാഡന്‍സ്‌ക് (പോളണ്ട്) :  ഗ്രീസിനെ 2-4ന് തോല്‍പിച്ച് ജര്‍മനി യൂറോ കപ്പ് ഫുട്‌ബോള്‍ സെമിയില്‍ കടന്നു.  ജര്‍മ്മനിയുടെ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ പതറുന്ന ഗ്രീസിനെയായിരുന്നു ഇന്നലെ കളിക്കളത്തില്‍ കണ്ടത്.

എങ്കിലും ജര്‍മനിയ്ക്കുമുന്നില്‍ രണ്ട് ഗോളുകള്‍ മടക്കിയടിച്ചത് ഗ്രീസിന് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ്.  ആദ്യപകുതിയില്‍ മുപ്പതു ശതമാനം സമയം മാത്രം പന്തു കൈകാര്യം ചെയ്ത ഒരു ടീമാണ് രണ്ടാം പകുതിയില്‍ രണ്ടുഗോളടിച്ചത്.

39-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഫിലിപ് ലാമാണ് ജര്‍മനിയുടെ സ്‌കോര്‍ബോര്‍ഡ് തുറന്നുവച്ചത്. മധ്യനിരയില്‍നിന്ന് ഉയര്‍ത്തിക്കിട്ടിയ പന്ത് ചങ്കില്‍ സ്വീകരിച്ച് ഒരു ഡിഫന്‍ഡറെ ഡ്രിബ്ള്‍ ചെയ്ത് പരമ്പരാഗതരീതിയില്‍ ഒരു ബുള്ളറ്റ് ഷോട്ട്. അതു ഗ്രീക്കുകാരുടെ ഗോള്‍വലയെ തകര്‍ത്തു (1-0).

എന്നാല്‍ രണ്ടാംപകുതിയില്‍ കളിയുടെ ഗതിമാറി. ഗ്രീസ് അല്‍പം കൂടി അക്രമാസക്തമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 55-ാം മിനിറ്റില്‍ അതിനു ഫലമുണ്ടായി. ഫിലിപ്പ് ലാമിനെ വെട്ടിച്ച് ഓടിക്കയറിയ സാല്‍പിന്‍ഗിഡിസ് നല്‍കിയ അളന്നുമുറിച്ച ക്രോസ് സമരാസ് ലക്ഷ്യത്തിലെത്തിച്ചു. (1-1).

വലതുവിങ്ങില്‍നിന്ന് ജെറോം ബോടെങ് നല്‍കിയ ക്രോസില്‍ വോളിയുതിര്‍ത്ത് ഖെദീര വലു കുലുക്കിയപ്പോള്‍ മനോഹരഗോളിന്റെ പിറവിയായി. ഈ ആരവമടങ്ങും മുമ്പെ 68ാം മിനിറ്റില്‍ ലീഡുയര്‍ന്നു. യോസീലിനെ പാപാസ്‌തോപൗലോസ് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കാണ് ജര്‍മനിയുടെ മൂന്നാം ഗോളിന് വഴിവെച്ചത്. വലതുപാര്‍ശ്വത്തുനിന്ന് യോസീല്‍ തൊടുത്ത ഫ്രീകിക്കില്‍ ഹെഡറുകളുടെ ആശാനായ കേളാസെ തലവെച്ചപ്പോള്‍ പന്ത് വീണ്ടും ഗ്രീസ് വലയില്‍ തരംഗങ്ങളുയര്‍ത്തി. 120ാം രാജ്യാന്തര മത്സരത്തില്‍ കേളാസെയുടെ 64ാംഗോള്‍.

മിറോസ്‌ലാവ് ക്ലോസെ തന്റെ സ്വതസിദ്ധമായ ഹെഡര്‍ വഴി ജര്‍മനിക്കു ലീഡുയര്‍ത്തി. മെസൂട് ഓസിലിന്റെ കോര്‍ണര്‍ കിക്കിന്, പാപഡോപോളസിന്റെ മാര്‍ക്കിങ്ങിനെ  വിട്ടകന്ന് ഉയര്‍ന്നു ചാടിയ ക്ലോസെ കൃത്യമായി തലവച്ചു (3-1).

74ാം മിനിറ്റില്‍ ത്രൂപാസ് പടിച്ചെടുത്ത് കുതിച്ച കേളാസെയുടെ ശ്രമം സിഫാകിസ് തൊട്ടടുത്ത് നിന്ന് തടഞ്ഞപ്പോള്‍ റീബൗണ്ടില്‍ റിയൂസ് ഉതിര്‍ത്ത തകര്‍പ്പന്‍ ഷോട്ട് ആളൊഴിഞ്ഞ ഗ്രീക്ക് വലയിലേക്ക് പാഞ്ഞുകയറി. (4-2). 89ാം മിനിറ്റില്‍ പന്ത് ബോടെങ്ങിന്റെ കൈയില്‍ കൊണ്ടതിന് ലഭിച്ച പെനാല്‍റ്റി സാല്‍പിംഗിഡിസ് ഗോളാക്കി മാറ്റി.

Advertisement