ന്യൂയോര്‍ക്ക്: യൂറോ 2012ലെ യോഗ്യതാ മല്‍സരങ്ങളില്‍ ഇംഗ്ലണ്ടിനും ജര്‍മ്മനിക്കും ജയം. വേല്‍സിനെ 2-0ന് ഇംഗ്ലണ്ട് തകര്‍ത്തപ്പോള്‍ ഖസാക്കിസ്ഥാനെ എതിരില്ലാത്ത നാലുഗോളിനാണ് ജര്‍മ്മനി നിലംപരിശാക്കിയത്.

എതിരാളികളോട് യാതൊരു ദാക്ഷീണ്യവും കാണിക്കാതെയാണ്് ജര്‍മനി വിജയിച്ചത്. ക്ലോസെയുടേയും തോമസ് മുള്ളറിന്റേയും ഇരട്ടഗോളുകളാണ് ഖസാക്കിനെ തകര്‍ത്തത്. ആറുഗോളിനെങ്കിലും ജര്‍മ്മനി ജയിക്കേണ്ട മല്‍സരമായിരുന്നു ഇത്. പൊഡോള്‍സ്‌കിയും ലാമ്പും തങ്ങള്‍ക്ക് കിട്ടിയ അവസരങ്ങള്‍ കളഞ്ഞുകുളിച്ചു.

അയല്‍ക്കാരായ വേല്‍സിനെ ആദ്യ പതിനഞ്ചു മിനിറ്റിനിടെ നേടിയ രണ്ടുഗോളിനാണ് ഇംഗ്ലണ്ട് തരിപ്പണമാക്കിയത്. ഫ്രാങ്ക് ലമ്പാര്‍ഡും ഡാരെന്‍ ബെന്റുമായിരുന്നു ഇംഗ്ലണ്ടിനായി ഗോള്‍ നേടിയത്. ഇതോടെ ഗ്രൂപ്പ് ജിയില്‍ നിന്ന് ഒന്നാംസ്ഥാനത്തെത്താനും ഇംഗ്ലണ്ടിന് കഴിഞ്ഞു.