എഡിറ്റര്‍
എഡിറ്റര്‍
എട്ടേകാല്‍ സെക്കന്റിലെ ഗാനം വെള്ളത്തിനടിയില്‍
എഡിറ്റര്‍
Saturday 7th April 2012 2:05pm

ഒരു സിനിമയിലെ ഗാനരംഗം മുഴുവനും വെള്ളത്തിനടിയില്‍ ചിത്രീകരിക്കാന്‍ കഴിയുമോ? അതും മലയാളത്തില്‍. എന്നാല്‍ അങ്ങനെ ചെയ്ത് ചരിത്രമെഴുതാന്‍ ഒരുങ്ങിയിരിക്കുകയാണ് മോളിവുഡ് ഇപ്പോള്‍.

മലയാള ചിത്രം ഏട്ടേകാല്‍ സെക്കന്റിലാണ് ഈ സാഹസം. ചിത്രത്തിലെ കാതരമാം മിഴിയെന്ന ഗാനരംഗമാണ് വെള്ളത്തിനടിയില്‍ ചിത്രീകരിക്കുന്നത്. റഫീഖ് അഹമ്മദ് എഴുതി സന്തോഷ് കോളിന്‍ സംഗീതം നല്‍കിയ ഗാനം ആലപിക്കുന്നത് ചിത്രയും കാര്‍ത്തിക്കുമാണ്. ഗാനരംഗം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ പരിഗണനയ്ക്കായി അയച്ചിട്ടുണ്ട്.

വിനോദ് റായ് ആണ് വെള്ളത്തിനടിയിലെ രംഗങ്ങള്‍ ചിത്രീകരിച്ചത്. ‘ വെള്ളത്തിനടിയിലെ രംഗങ്ങള്‍ ചിത്രീകരിക്കാന്‍  അത്യാധുനിക സംവിധാനമാണ് ഉപയോഗിച്ചത്. ലോസ് ഏഞ്ചല്‍സിലെ  അനേന്‍ബര്‍ഗ് സെന്ററിലെ വിദഗ്ധരുമായി ചര്‍ച്ച ചെയ്തശേഷമാണ് എല്ലാകാര്യങ്ങളും ചെയ്തത്. ഞങ്ങള്‍ക്ക് അതിന്റെ ഫലം കാണിക്കാനുമാവും’ അദ്ദേഹം പറഞ്ഞു.

പത്മസൂര്യയും ഗിമിയുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജനാര്‍ദ്ദനന്‍, സുരാജ് വെഞ്ഞാറമ്മൂട്, വിജയരാഘവന്‍, മധു, ഉര്‍മിള ഉണ്ണി, കൊല്ലം തുളസി എന്നിവരും ചിത്രത്തിലുമ്ട്.

കനകരാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഏപ്രില്‍ പകുതിയോടെ രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കും.

Advertisement