എഡിറ്റര്‍
എഡിറ്റര്‍
ക്രോസ് ഹാച്ചായി എറ്റിയോസ് ലിവ
എഡിറ്റര്‍
Saturday 18th January 2014 10:47am

etios-liva

ഫോക്‌സ്‌വാഗന്‍ ക്രോസ് പോളോ , സ്‌കോഡ ഫാബിയ സ്‌കൗട്ട് എന്നിവയെപ്പോലെ ഒരു ക്രോസ് ഹാച്ചിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഒരുങ്ങുന്നു.

കഴിഞ്ഞവര്‍ഷം നവംബറില്‍ ബ്രസീല്‍ , അര്‍ജന്റീന എന്നിവിടങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തിയ എറ്റിയോസ് ക്രോസിനെ ഓട്ടോ എക്‌സ്‌പോയില്‍ പുറത്തിറക്കിയേക്കും.

വലിയ ഫ്രണ്ട് ബമ്പര്‍ , വെള്ളി നിറമുള്ള സ്‌കിഡ് പ്ലേറ്റുകള്‍ , വശങ്ങളില്‍ പ്ലാസ്റ്റിക് മോള്‍ഡിങ് , പുതിയ അലോയ് വീലുകള്‍ , സില്‍വര്‍ റൂഫ് റയിലുകള്‍ എന്നിവ നല്‍കിയാണ് എറ്റിയോസ് ലിവ ഹാച്ച്ബാക്കിന് ടൊയോട്ട ക്രോസ് ഓവര്‍ ലുക്ക് നല്‍കുന്നത്.

നിലവില്‍ ലിവയ്ക്ക് ലഭ്യമായ 1.2 ലീറ്റര്‍ പെട്രോള്‍ , 1.4 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളായിരിക്കും എറ്റിയോസ് ക്രോസിനും കരുത്തേകുക.

Autobeatz

Advertisement