കറാച്ചി: വാണിജ്യ തലസ്ഥാനമായ കറാച്ചിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി ഉയര്‍ന്നു. 25ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രമുഖ രാഷ്ട്രീയ കക്ഷിയായ എം ക്യൂ എമ്മിന്റെ നേതാവ് റാസ ഹൈദറിന്റെ വധത്തോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പാക്കിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ആവശ്യപ്പെട്ടു. പഷ്ത്തൂണ്‍ വിഭാഗക്കാരും ഉറുദു സംസാരിക്കുന്നവരും തമ്മില്‍ കഴിഞ്ഞ ശനിയാഴ്ച്ചമുതല്‍ കടുത്ത പോരാട്ടം നടക്കുകയാണ്. അതിനിടെ സംഘര്‍ഷം അടിച്ചമര്‍ത്താനായി സുരക്ഷാസേനയക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി വ്യക്തമാക്കി.