ബെയ്‌റൂത്ത്: എത്യോപ്യന്‍ വിമാനം മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നുവീണു. ഇന്ന് രാവിലെ ബെയ്‌റൂത്ത് എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന ഉടനെയായിരുന്നു അപകടം. 85 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ലബനീസ് ഏവിയേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയിലേക്കായിരുന്നു വിമാനം പുറപ്പെട്ടത്.

യാത്രക്കാരില്‍ 50 പേരും ലബനന്‍കാരാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബാക്കിയുള്ള യാത്രക്കാരില്‍ ഭൂരിഭാഗവും എത്യേപ്യക്കാരാാണ്. ബോയിങ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.