കോഴിക്കോട്: ഇ. അഹമ്മദ് റെയില്‍വേ സഹമന്ത്രിയായിരുന്ന കാലത്ത് കേരളത്തിലുണ്ടായത് റെക്കോര്‍ഡ് വികസനമാണെന്ന് മുസ് ലീം സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. പനമ്പിള്ളി ഗോവിന്ദമേനോനും, ഒ. രാജഗോപാലും മന്ത്രിമാരായിരുന്നപ്പോള്‍ മാത്രമാണ് കേരളത്തിന് എന്തെങ്കിലും നേട്ടമുണ്ടായത് എന്ന ആര്യാടന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഇ. അഹമ്മദിന്റെ കാലത്താണ് കേരളത്തില്‍ റെക്കോര്‍ഡ് വികസനമുണ്ടായത്. ആര്യാടന്‍ അത് മറന്നതാകാം. അദ്ദേഹം അത് ഓര്‍ക്കണമായിരുന്നു’- ബഷീര്‍ പറഞ്ഞു.

റെയില്‍വേ വികസനത്തില്‍ നമ്മുടെ ഭാഗത്തുനിന്നും ചില വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് ആര്യാടന്‍ പറഞ്ഞിരുന്നു.

റെയില്‍വേ വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് അവഗണനയാണ് കാണിക്കുന്നതെന്ന ആര്യാടന്റെ അഭിപ്രായത്തോട് ബഷീറും യോജിച്ചു.