മലപ്പുറം: ആസാമിലെ ബോഡോ തീവ്രവാദികളുടെ കൈവശമുള്ള ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി. മലപ്പുറം മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ആസാം ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Ads By Google

ആസാമിലേതുള്‍പ്പെടെ രാജ്യത്തെ അധ:സ്ഥിതരുടെ ഉന്നമനത്തിനായി കേരളത്തിന്റെ വിഭവശേഷി പങ്കുവെക്കണം. വിദ്യാഭ്യാസത്തിലൂടെയല്ലാതെ ഇവരെ മാറ്റിയെടുക്കാനാവില്ല. സ്വന്തം നാട്ടിലേക്ക് എന്ന് തിരിച്ചെത്തുമെന്ന് പോലുമറിയാതെയാണ് ആസാമിലെ ദുരിതബാധിതര്‍ ക്യാമ്പുകളില്‍ കഴിയുന്നത്. ഇവര്‍ക്കായി രാഷ്ട്രീയ നേതൃത്വം ഒറ്റക്കെട്ടായി ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.