ന്യൂദല്‍ഹി: ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് ജീവിക്കുന്ന സ്ത്രീക്ക്  ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാനും അയാളുടെ ചിലവില്‍ കഴിയാനും ഗാര്‍ഹിക പീഡന നിയമപ്രകാരം  അവകാശമുണ്ടെന്ന് സുപ്രീംകോടതി.

നിയമം നടപ്പാകുന്നതിന് മുമ്പാണ് വേര്‍പിരിഞ്ഞതെങ്കിലും ഈ അവകാശമുണ്ടായിരിക്കുമെന്ന് കോടതി വിധിച്ചു. ജസ്റ്റിസ് അല്‍തമാസ് കബീര്‍, ജെ. ചലമേശ്വര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Subscribe Us:

ദല്‍ഹി സ്വദേശികളായ വൃദ്ധ ദമ്പതികളുടെ പരാതി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. 2005ലെ ഗാര്‍ഹിക പീഡന നിയമം വരുന്നതിന് മുമ്പ് പീഡനത്തിനിരയായ സ്ത്രീകള്‍ക്കും ഈ നിയമത്തിലെ വകുപ്പുകളുടെ ആനുകൂല്യം ലഭിക്കുമെന്ന ദല്‍ഹി കോടതി വിധിയെ ശരിവെച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി ഉത്തരവ്.

വി.ഡി. ഭാനോട്ട്, സവിത ഭാനോട്ട് എന്നിവരാണ് കോടതിയെ സമീപിച്ചത്. 1980 ആഗസ്റ്റ് 23ന് വിവാഹിതരായ ഇവര്‍ 2005 മുതല്‍ വേര്‍പിരിഞ്ഞ് ജീവിക്കുകയാണ്. സവിതക്ക് താമസിക്കാനും വീടില്‍ സൗകര്യം നല്‍കാന്‍ കോടതി ഭാനോട്ടിന് നിര്‍ദേശം നല്‍കി.

Malayalam News

Kerala News In English