2013 ഫെബ്രുവരി 26 ന് കോഴിക്കോട് വെച്ച് നടക്കുന്ന സ്ത്രീപക്ഷകൂട്ടായ്മയോടനുബന്ധിച്ച് പ്ലസ്ടു, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസരചാനാമത്സരം സംഘടിപ്പിക്കുന്നു.

Ads By Google

Subscribe Us:

കേരളീയ സ്ത്രീജീവിതങ്ങള്‍, പരിസരം, പരിണാമം, രാഷ്ട്രീയം എന്ന വിഷയത്തെ അധികരിച്ച് 10 പുറത്തില്‍ കവിയാത്ത രചനകള്‍ ക്ഷണിക്കുന്നു. സമാന്തര കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മത്സര്തതില്‍ പങ്കെടുക്കാം.

സ്ഥാപനമേധാവിയുടെ സാക്ഷ്യപത്ര്ം സഹിതം ഫെബ്രുവരി 18 നകം ഉപന്യാസത്തിന്റെ മൂന്ന് കോപ്പികള്‍ ജനറല്‍ കണ്‍വീനര്‍, സ്ത്രീപക്ഷകൂട്ടായ്മ, റെഡ്‌യംഗ്‌സ് വി.ശശി മെമ്മോറിയല്‍ ബില്‍ഡിങ്, മേരിക്കുന്ന് പി.ഒ കോഴിക്കോട്-12 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ എത്തിക്കണം.

കേരളത്തിലെ പ്രമുഖ സാസ്‌ക്കാരിക പ്രവര്‍ത്തകരായ എന്‍.പ്രഭാകരന്‍,ഡോ പി.ഗീത, ഡോ: ഷംസാദ് ഹുസൈന്‍ എന്നിവരാണ് വിധികര്‍ത്താക്കള്‍.

തിരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങള്‍ 2013 ഫെബ്രുവരി 26 ന് കോഴിക്കോട് നടക്കുന്ന സ്ത്രീപക്ഷകൂട്ടായ്മയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്നതാണ്. 1,2,3 സ്ഥാനം കരസ്ഥമാക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് സ്ത്രീ പക്ഷകൂട്ടായ്മയുടെ വേദിയില്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കും.