Categories

ഇ.എസ്.പി.എന്‍ സ്്‌പോര്‍ട്‌സിനു കീഴില്‍ ഇനി ഹൈ ഡെഫിനിഷന്‍ ചാനലുകളും

മുംബൈ: സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇ.എസ്.പി.എന്നിനു കീഴില്‍ രണ്ടു ഹൈ ഡെഫിനിഷന്‍ ചാനലുകള്‍ വരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഹൈഡെഫിനിഷന്‍ സ്‌പോര്‍ട്‌സ് ചാനലുകളാണ് ഇവ.

കഴിഞ്ഞ ദിവസമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പ്രക്ഷേപണം ചെയ്തുകൊണ്ടായിരിക്കും പുതിയ ചാനല്‍ ആരംഭിക്കുക. കൂടാതെ യുഎസ് സീനിയര്‍ ഓപ്പണ്‍ ഗോള്‍ഫ്, മേജര്‍ ലീഗ് ബേസ്‌ബോള്‍ തുടങ്ങിയ പരമ്പരകളും ചാനലില്‍ സംപ്രേഷണം ചെയ്യും.

എച്ച്ഡി ചാനല്‍ വരുന്നതിനോട് ജനങ്ങള്‍ നല്ല രീതിയിലാണ് പ്രതികരിച്ചതെന്ന് ചാനല്‍ എം.ഡി മനു സോനി അറിയിച്ചു. സംപ്രേഷണം ചെയ്യുന്ന പരിപാടികളെക്കുറിച്ച് വ്യക്തമായ പ്ലാനുണ്ടെന്നും സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് വിനോദത്തിന് കൂടുതല്‍ സൗകര്യമുണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയവയുള്‍പ്പടെ അഞ്ചു ചാനലുകളാണ് ഇ.എസ്.പി.എന്‍ സ്‌പോര്‍ട്‌സ് ചാനലിന്റെ കീഴിലുള്ളത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.