ടുണിസ്: പ്രക്ഷോഭകരുടെ സമ്മര്‍ദത്തിനു വഴങ്ങി രാജിവച്ച ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് ഗനൗഷിയുടെ ഒഴിവിലേയ്ക്കു മുന്‍മന്ത്രി ബെജി സെയ്ഡ് എസെബ്‌സിയെ പ്രസിഡന്റ് ഫൗദ് മെബാസ നിയമിച്ചു. 85 കാരനായ എസെബ്‌സി, ടുണീഷ്യയുടെ ആദ്യ പ്രസിഡന്റായ ഹബീബ് ബൗര്‍ഗിബയുടെ ഭരണകൂടത്തില്‍ പ്രതിരോധമന്ത്രിയായും ആഭ്യന്തരമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇടക്കാല മന്ത്രിസഭയിലെ ബെന്‍ അലി പക്ഷക്കാരെ മുഴുവന്‍ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഗനൗചി രാജി പ്രഖ്യാപിച്ചത്. ജനാധിപത്യ പ്രക്ഷോഭത്തെത്തുടര്‍ന്ന് സൗദിയിലേക്ക് പലായനം ചെയ്ത ബെന്‍ അലിയുടെ പ്രധാന അനുയായിയാണ് ഗനൗചി.