കോട്ടയം: എരുമേലി പമ്പാവാലിയ്ക്കടുത്ത് കണമലയില്‍ അയ്യപ്പഭക്തന്മാര്‍ സഞ്ചരിച്ചിരുന്ന ലോറി കൊക്കയിലേയ്ക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേററു. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. ലോറിയില്‍ നാല്പത്തഞ്ചോളം അയ്യപ്പഭക്തന്മാരായിരുന്നു ഉണ്ടായിരുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അറിയുന്നത്. നാലു പേരുടെ പരിക്ക് ഗുരുതരമാണ്.

പരിക്കറ്റവരെ എരുമേലി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ താലൂക്ക് ആശുപത്രികളിലും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രികളിലും പ്രവേശിപ്പിച്ചു.

ആന്ധ്രാപ്രദേശില്‍ നിന്നുള്ള നാഷണല്‍ പെര്‍മിറ്റ് ലോറി അമിത വേഗത്തില്‍ റോഡില്‍ മറിയുകയായിരുന്നു. ലോറിയുടെ പ്ലാറ്റ്‌ഫോമില്‍ മണല്‍ നിറച്ച ചാക്കുകളിലായിരുന്നു തീര്‍ഥാടകര്‍ ഇരുന്നിരുന്നത്.ലോറി മറിഞ്ഞപ്പോള്‍ ഈ ചാക്കുകള്‍ തീര്‍ഥാടകരുടെ മേലേക്കു വീണതാണ് മരണസംഖ്യ കൂടിയത്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.