തൃശൂര്‍: എരുമപ്പെട്ടിയില്‍ പീഡനത്തിനിരയായ 12കാരിയെയും അമ്മയെയും അപമാനിച്ച സംഭവത്തില്‍ അഡീഷനല്‍ എസ്.ഐക്ക് സസ്പെന്‍ഷന്‍. അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ എരുമപ്പെട്ടി എ.എസ്.ഐ ടി.ഡി ജോസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കുന്നംകുളം ഡി.വൈ.എസ്.പി യുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്.പി എ.എസ്.ഐക്കെതിരെ നടപടിയെടുത്തത്.


Also read പൊതു ജലസംഭരണിയില്‍ നിന്ന് വെള്ളമെടുത്തു; തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് നേരെ അക്രമണം; വീടുകള്‍ക്ക് തീയ്യിട്ടു 


അയല്‍വാസിയായ മധ്യവയസ്‌കനും മകനും ചേര്‍ന്ന പീഡിപ്പിച്ച പന്ത്രണ്ട വയസുകാരിക്കാണ് പൊലീസില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. പൊലീസിന്റെ നിര്‍ദേശപ്രകാരം വീട്ടിലെത്തിയ അമ്മയെയും കുട്ടിയെയും കുറ്റാരോപിതരും അയല്‍വാസികളായ ബി.ജെ.പി പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു വക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തിരുന്നു ഇതേ തുടര്‍ന്നായിരുന്നു കുട്ടിയുടെ അമ്മ പൊലീസ് സഹായം തേടിയിരുന്നത്.

എന്നാല്‍ ഫോണില്‍ ബന്ധപ്പെട്ട് ഒരു മണിക്കൂറിന് ശേഷമാണ് എരുമപ്പെട്ടി പൊലീസ് സംഭവസ്ഥലത്തെത്തുന്നത്. വീട്ടിലെത്തിയ അഡീഷണല്‍ എസ്.ഐ ടി.ഡി ജോസ് തന്നോടും മകളോടും അശ്ലീല ചുവയോടെ സംസാരിച്ചുവെന്നായിരുന്നു വീട്ടമ്മ പരാതി നല്‍കിയത്.

മാനസിക വളര്‍ച്ചയെത്താത മകളോട് നീ ഇപ്പോള്‍ ഫീല്‍ഡില്‍ ഇറങ്ങിയോയെന്ന് ചോദിക്കുകയും ആരൊക്കെയാ പീഡിപ്പിച്ചത് പറ ഞാനും കേള്‍ക്കട്ടെയെന്ന് ലൈംഗിക ചുവയോടെ എ.എസ്.ഐ സംസാരിക്കുകയും ചെയ്‌തെന്നായിരുന്നു കുട്ടിയുടെ അമ്മ പറഞ്ഞിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരായ നടപടി.