ന്യൂദല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം കയറ്റുമതി കണക്കുകളില്‍ വന്‍ പിശക് പറ്റിയതായി സര്‍ക്കാര്‍. ഏകദേശം 940 കോടി ഡോളറിന്റെ ഇല്ലാത്ത കയറ്റുമതി കണക്കുകള്‍ ഉണ്ടായതെന്നാണ് വാണിജ്യമന്ത്രാലയം സമ്മതിച്ചിരിക്കുന്നത്.

ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസത്തിലെ കണക്കാണിത്. വ്യാവസായിക ഉല്‍പ്പാദനത്തില്‍ കുറവ് വരുമ്പോഴും കയറ്റുമതി ഉയരുകയാണെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ കാണിക്കുമ്പോള്‍ ഇതേ സംബന്ധിച്ച് സംശയം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് തെറ്റു കണ്ടെത്തിയത്.

Subscribe Us:

5.52 ശതമാനത്തോളം വരുന്ന ഈ തെറ്റ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ ഗുരുതരമായ പിഴവാണ്.

ഉദ്യോഗസ്ഥ വൃന്ദങ്ങളെയും വാണിജ്യ മന്ത്രാലയം അധികൃതരെയും തന്നെ ഞെട്ടിച്ചിരിക്കുകയാണ് ഈ വാര്‍ത്ത. കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറിലെ തകരാറും വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് നല്‍കിയതില്‍ വന്ന വീഴ്ച്ചയുമാണ് കണക്കുകളില്‍ വന്‍ പിശകിന് വഴിയൊരുക്കിത്.

കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകളുടെ വിശ്വാസ്യത ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്.

ഏപ്രില്‍-ഒക്ടോബര്‍ മാസങ്ങളിലെ കയറ്റുമതി കണക്കുകളില്‍ വന്ന പിശക് താഴെ കൊടുക്കുന്നു:

Malayalam News