കൊച്ചി: സീറോ മലബാര്‍ സഭക്ക് പുതിയ ആറു മെത്രാന്മാരെ നിയമിച്ചുകൊണ്ട് ഉത്തരവായി. ഡോ.പോള്‍ കണ്ണൂക്കാടന്‍ (ഇരിങ്ങാലക്കുട), ഫാ. പോള്‍ ആലപ്പാട്ട് (രാമനാഥപുരം), ഫാ. റെമിജിയൂസ് ഇഞ്ചനാനിയില്‍ (താമരശ്ശേരി), മോണ്‍. ജോര്‍ജ്ജ് ഞരളക്കാട്ട് (മാണ്ഡ്യ), ഡോ.ബോസ്‌കോ പുത്തൂര്‍ (സഭാ ആസ്ഥാനം), മോണ്‍. റാഫേല്‍ തട്ടില്‍ (തൃശ്ശൂര്‍ സഹായമെത്രാന്‍) എന്നിവരാണ് പുതിയ മെത്രാന്മാര്‍.

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. പുതുതായി മെത്രാന്മാരായവരില്‍ മൂന്നുപേര്‍ തൃശ്ശൂര്‍ രൂപതക്കാരാണ്. മാനന്തവാടി രൂപത വിഭജിച്ചാണ് പുതിയ മാണ്ഡ്യ രൂപത രൂപവത്കരിച്ചത്. പാലക്കാട് വിഭജിച്ച് രാമനാഥപുരം രൂപതയും രൂപവത്കരിച്ചു. താമരശ്ശേരി രൂപതയുടെ സ്വന്തം രൂപതക്കാരനായ ആദ്യ മെത്രാനാണ് റെമിജിയൂസ് ഇഞ്ചനാനിയില്‍.

Subscribe Us:

റോമിലും സിറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും അതാത് രൂപതാ ആസ്ഥാനങ്ങളിലുമാണ് പ്രഖ്യാപനം നടന്നത്. പാലക്കാട് രൂപത വിഭജിച്ചു രാമനാഥ പുരത്തു പുതിയ രൂപത രൂപീകരിക്കും . മാനന്തവാഡി രൂപത വിഭജിച്ചു കര്‍ണാടകയിലെ മാണ്ഡ്യ കേന്ദ്രമാക്കി പുതിയ രൂപത രൂപീകരിച്ചു. രാമനാഥപുരം രൂപതയുടെ മെത്രാനായി ഡോ.പോള്‍ ആലപ്പാട്ടിനെ നിയമിച്ചു. ഡോ. ജോര്‍ജ് ഞരളക്കാട്ടിനെ മാണ്ഡ്യ രൂപതയില്‍ നിയമിച്ചു.

നിലവില്‍ തൃശൂര്‍ വികാരി ജനറലായ ഡോ. റാഫേല്‍ തട്ടിലിനെ തൃശൂരില്‍ സഹായ മെത്രാനായി നിയമിച്ചു. മേരി മാതാ മേജര്‍ സെമിനാരി റെക്ടറുമായിരുന്നു ഇദ്ദേഹം. സിറോ മലബാര്‍ സഭാ ആസ്ഥാനത്തു നിലവില്‍ മംഗലപ്പുഴ സെമിനാരി റെക്ടറായ ഡോ. ബോസ്‌കോ പുത്തൂരിനെ നിയമിച്ചു. സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ആറു ബിഷപ്പുമാരെ ഒരുമിച്ചു പ്രഖ്യാപിക്കുന്നത്.