കൊച്ചി: കഴിഞ്ഞറെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച എറണാകുളം-പുനെ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന്റെ ഉദ്ഘാടനം റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ് കൊച്ചിയില്‍ നിര്‍വ്വഹിച്ചു.

എറളാകുളത്തുനിന്ന് ചൊവ്വ,വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ 5.15ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്തദിവസം രാവിലെ 5.50ന് പുനെയിലെത്തും. പുനെയില്‍ നിന്നും ഞായര്‍,ബുധന്‍ ദിവസങ്ങളില്‍ വൈകിട്ട് 6.45ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്തദിവസം വൈകിട്ട് ഏഴിന് എറണാകുളത്തെത്തും.

എറണാകുളത്തുനിന്നും പുറപ്പെടുന്ന ട്രെയിനിന് തൃശൂര്‍, ഷൊറണൂര്‍, തിരൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, കാസര്‍ക്കോട് എന്നിവിടങ്ങളില്‍ നിര്‍ത്തും. കേരളത്തിന് പുറത്ത് മംഗലാപുരം ജംഗ്ഷന്‍, മഡ്ഗാവ്, സാവന്തവാടി റോഡ്, പനവേല്‍ എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുള്ളത്. റിസര്‍വേഷന്‍ ഇന്നുമുതല്‍ ലഭ്യമാണ്.