എഡിറ്റര്‍
എഡിറ്റര്‍
എറണാകുളം പ്രവാസി അസോസിയേഷന്‍ ഓണം ഈദ് സംഗമം മെട്രോ ഫെസ്റ്റ് 2013
എഡിറ്റര്‍
Tuesday 5th November 2013 3:46pm

ernakulam-pravasi-fest

എറണാകുളം പ്രവാസി അസോസിയേഷന്റെ രണ്ടാം വാര്‍ഷികവും ഓണം ഈദ് സംഗമവും മേട്രോഫെസ്റ്റ് 2013 എന്നപേരില്‍ ആഘോഷിക്കുകയുണ്ടായി.

നൂര്‍ അല്മാഷസ് ഓഡിറ്റൊറിയത്തില്‍ വച്ചുനടന്ന ആഘോഷപരിപടികള്‍ പ്രസിഡണ്ട് റഫീക് പാനായിക്കുളം  അധക്ഷ്യം വഹിച്ച ചടങ്ങില്‍ ചഞഗ സെക്രട്ടറി ബാലചന്ദ്രന്‍ ഭദ്രദീപം കൊളുത്തി  ഉദ്ഘാടനം നിര്‍വഹിച്ചു.

ജനറല്‍ സെക്രട്ടറി ഡെന്നീസ് സ്ലീബ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയുണ്ടായി . ക്ലികൊന്‍ എം.ഡി നാസിര്‍ അബൂബകര്‍ ,റിയാസ് മൊഹമ്മദ് ,താജ് കോള്ഡ്് സ്‌റ്റോര്‍ ഉടമ  ഷാജഹാന്‍ കല്ലമ്പലം, നവാസ് ഖാന്‍ പത്തനാപുരം, അല്‍ അലിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പയസ്,

സാമൂഹ്യ പ്രവര്‍ത്തകന്‍ ഷിബു പത്തനാപുരം തുടങ്ങിയവര്‍ പങ്കെടുത്തു.

വേദിയില്‍ ഇന്ത്യന്‍ എംബസി സ്‌കൂളില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി വൈസ് ചെയര്‍മാന്‍ രജി മാത്യുവിനെയും,ആതുര സേവനരഗത്ത് മാതൃകയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സുമെസി  ഹോസ്പിറ്റല്‍ ജീവനക്കാരിയായ നഴ്‌സ് ഇന്ദിരയെയും

വ്യാവസായിക രംഗത്ത് ഏറണാകുളം ജില്ലയില്‍ നിന്നും തന്റെ വ്യക്തി മുദ്ര പതിപ്പിച്ച അല്‍ മജാല്‍ ട്രേഡിംഗ് കമ്പനി ഉടമ ജോയ് ചാക്കോ, വിദ്യാഭ്യാസ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അല്‌ഖോബാര്‍ ന്യൂ മിഡില്‍ ഈസ്റ്റ് സ്‌കൂള്‍ ചെയര്‍മാന്‍ അബ്ദുല്‍ സലാം, സമഗ്രസംഭാവക്കുള്ള പുരസ്‌കാരം ലഭിച്ച ജലീല്‍ കൊച്ചിന്‍,

ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം മാത്യൂസ് , സംഘടനാ പ്രവര്ത്തനനത്തിനുള്ള പുരസ്‌കാരം വര്‍ഗീസ് ,മൈലാഞ്ചി റിയാലിറ്റി ഷോയില്‍ നാലാം സ്ഥാനം കരസ്ഥമാക്കി റിയാദിന്റെ അഭിമാനമായ കീര്‍ത്തന ഗിരിജന്‍, പ്രവാസി കഥാകാരി സബീന സലാം തുടങ്ങിയവരെയും പുരസ്‌കാരം നല്കിത  ചടങ്ങില്‍ ആദരിക്കുകയുണ്ടായി .

റിയാദിലെ നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ജോന്‌സണ്‍ പിറവം സ്വാഗതം ,സലാം സിമീതിയന്‍ നന്ദിയും പറഞ്ഞു.

അനീഷ് ജേക്കബിന്റെ നേത്രുത്വത്തില്‍ ജയന്‍ പിറവം,വിജു ജോസഫ്, ഷാജി പരീത്, റോയ് തോമസ് നിസാര്‍ കളരിപറമ്പില്‍,ജോയിസ് കളംപൂര്‍,സനൂപ്,  സെബു  കുര്യകോസ് , എന്നിവരുടെ നേത്രുത്വത്തില്‍ വിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നു .

കുട്ടികള്‍ക്കായി കളറിംഗ് ,പാസിംഗ് ദി ബോള്‍,തുടങ്ങിയ കായിക മത്സരങ്ങളും മുതിരന്നവര്‍ക്കായി കസേര കളി, ഊഹകച്ചവടം എന്നീ കായിക മത്സരങ്ങളും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Advertisement