എഡിറ്റര്‍
എഡിറ്റര്‍
ഇപ്‌സെന്‍ ഇഞ്ചക്ട് പ്രിന്റര്‍ ഇന്ത്യയില്‍; വില 3,999 രൂപ
എഡിറ്റര്‍
Monday 21st January 2013 1:04pm

ന്യൂദല്‍ഹി: ഇപ്‌സെന്‍ തങ്ങളുടെ ഏറ്റവും പുതിയ പ്രിന്റര്‍ മോഡലുമായി ഇന്ത്യയിലെത്തി. ഇപ്‌സെന്‍ എക്‌സ്പ്രഷന്‍ എം ഇ-101, ഇപ്‌സെന്‍ എക്‌സ്പ്രഷന്‍ എം ഇ-301 എന്നീ മോഡലുകളാണ് വിപണിയിലെത്തിയിരിക്കുന്നത്.

Ads By Google

ലോകത്തിലെ ഏറ്റവും ചെറിയ പ്രിന്റര്‍ എന്ന വിശേഷണവുമായാണ് ഇപ്‌സെന്നിന്റെ പുതിയ പ്രിന്റര്‍ വിപണിയിലെത്തിയിരിക്കുന്നത്. എം ഇ 101 മോഡലിന് 3999 രൂപയും എം ഇ-301 മോഡലിന് 7699 രൂപയുമാണ് വില.

മറ്റ് പ്രിന്ററുകളേക്കാള്‍ 15 ശതമാനം ചെറുതാണ് ഇപ്‌സെന്നിന്റെ പ്രിന്ററുകള്‍. 5760×1440 ആണ് പുതിയ പ്രിന്ററിന്റെ ഏറ്റവും കൂടിയ റെസല്യൂഷന്‍. മിനുട്ടില്‍ 24 പേജുകള്‍ വരെ ഈ കുഞ്ഞന്‍ പ്രിന്റര്‍ തരും.

എം ഇ-301 വൈഫൈ മോഡലാണെന്നതും മറ്റൊരു പ്രത്യേകതയാണ്.

Advertisement