പോര്‍ട്ട് ഓ പ്രിന്‍സ്:  ഹെയ്ത്തിയില്‍ കോളറ പടരുന്നു. ഇതുവരെ 442 പേര്‍ കോളറ ബാധിച്ചു മരിച്ചിതായാണ് റിപ്പോര്‍ട്ടുകള്‍. ഒരാഴ്ചയ്ക്കിടെ 105  പേര്‍ക്ക്  രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് കേന്ദ്രങ്ങള്‍ അറിയിച്ചു. പുതുതായി രോഗം കുറേ പേര്‍ക്ക് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

കനത്തമഴയും വെള്ളപ്പൊക്കവുമാണ് രോഗ പടരുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. കനത്ത മഴ കക്കൂസ് മാലിന്യങ്ങളും വിഷ മാലിന്യങ്ങളും കുടവെള്ളത്തില്‍ കലരാന്‍ ഇടയാക്കും.
ഒരാഴ്ചയ്ക്കിടെ 2000ത്തോളം രോഗ ബാധിതരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 6742ആയി. തലസ്ഥാനമായ പോര്‍്ട്ട് ഓ പ്രിന്‍സില്‍ നിന്ന് 48 കിലോമീറ്റര്‍ ചുറ്റളവില്‍ വൈറസ് ബാധിച്ചു കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹെയ്ത്തിയില്‍ വിവിധ മേഖലകളില്‍ മഴ തുടരുകയാണ്. മഴ ഇത്തരത്തില്‍ തുടര്‍ന്നാല്‍ മണ്ണിടിച്ചലിനും കാരണമാകുമെന്നാണ് സുരക്ഷാ അധികൃതര്‍ പറയുന്നത്.