ബാംഗ്ലൂര്‍: നെറ്റ് ബ്രൗസിംഗ് രംഗത്ത് പുതിയ ചരിത്രം സൃഷ്ടിക്കാന്‍ ഇന്ത്യന്‍ ബ്രൗസര്‍ എപ്പിക് രംഗത്തെത്തി. ഫയര്‍ ഫോക്‌സ്, ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, മോസിലാ ഫയര്‍ഫോക്‌സ് എന്നിവയെ വെല്ലുവിളിച്ചാണ് എപ്പിക്കിന്റെ രംഗപ്രവേശം.

ബാംഗ്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ സ്ഥാപനമായ ഹിഡന്‍ റിഫഌക്‌സാണ് എപ്പിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ പ്രവേശിക്കാനായി നിലവില്‍ ഇന്റര്‍നെറ്റ് എക്ലപ്‌ളോററാണ് മിക്കവരും ഉപയോഗിക്കുന്നത്. www.epicbrowser.com എന്ന വെബ്‌സൈറ്റില്‍ നിന്നും എപ്പിക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.